മലപ്പുറത്ത് ലീഗിനെതിരെ യൂത്ത് ലീഗ് സ്ഥാനാർഥികൾ
കൊല്ലംചിന, പറമ്പിൽപീടിക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കാണ് യൂത്ത് ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.

മലപ്പുറം: ലീഗിനെതിരെ യൂത്ത് ലീഗ് സ്ഥാനാർത്ഥികൾ. മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിലെ വാർഡുകൾ ഉൾപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ലീഗ് സ്ഥാനാർഥികൾക്കെതിരെയാണ് യൂത്ത് ലീഗ് മത്സരിക്കുന്നത്. കൊല്ലംചിന, പറമ്പിൽപീടിക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇവിടെയാണ് യൂത്ത് ലീഗ് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് സി.എ ബഷീർ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ യു.പി അമീർ എന്നിവരാണ് വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. മൂന്ന് ടേം വ്യവസ്ഥ ലംഘിച്ചാണ് സ്ഥാനാർഥികളെ നിർത്തിയതെന്നും യൂത്ത് ലീഗിനെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
Next Story
Adjust Story Font
16

