'ശമ്പളം 32,000 രൂപ: ഇഎംഐയിൽ വാങ്ങിയത് 85,000ത്തിന്റെ വാച്ച്, വാടക കൊടുക്കാൻ കാശില്ല; വൈറലായി യുവാവിന്റെ പോസ്റ്റ്
സമൂഹ മാധ്യമത്തിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ് യുവാവിന്റെ എക്സ് പോസ്റ്റ്

ആഡംബര വസ്തുക്കൾ വാങ്ങിക്കാൻ പലരും പല തരത്തിലും പണം ചെലവഴിക്കാറുണ്ട്. എന്നാൽ, ശമ്പളത്തിന്റെ രണ്ടിരട്ടിയിലധികം തുക ഒരു ആഡംബര വസ്തുവിനായി ചെലവഴിച്ചാൽ എന്തായിരിക്കും സംഭവിക്കുക?
ഇത്തരത്തിൽ തന്റെ സുഹൃത്തിന്റെ കഥ പങ്കുവെച്ചരിക്കുകയാണ് ആദിത്യ എന്ന യുവാവ് തന്റെ എക്സ് പോസ്റ്റിലൂടെ. 'എന്റെ ഒരു സുഹൃത്തിന് പ്രതിമാസം 32,000 രൂപയാണ് ശമ്പളം. ഓഫീസിലെ എല്ലാവരും പ്രീമിയം ബ്രാൻഡുകൾ ധരിക്കുന്നതുകൊണ്ട് മാത്രം, അവൻ അടുത്തിടെ ഇഎംഐക്ക് 85,000 രൂപയുടെ ആഡംബര വാച്ച് വാങ്ങിഎന്നാൽ പ്രതീക്ഷിക്കാതെ വന്ന ചെലവുകൾ കാരണം വീട്ടുവാടക കൊടുക്കാൻ കൈയ്യിൽ കാശ് ഇല്ലെന്നും സഹായിക്കുമോയെന്ന് അവൻ തന്നെ വിളിച്ച് ചോദിച്ചു, മറ്റൊന്നും ആലോചിക്കാതെ ഞാൻ അവനെ സഹായിച്ചു.
എന്നിരുന്നാലും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് മുമ്പ് എന്തിനാണ് ഇത്തരത്തിലുള്ള വസ്തുക്കൾ വാങ്ങുന്നതെന്നും, കൈയ്യിൽ കെട്ടിയിരിക്കുന്നത് ആരും ശ്രദ്ധിക്കില്ല, അടയ്ക്കാത്ത ബില്ലുകൾ നൽകുന്ന മാനസിക സമ്മർദ്ദം എന്നും ഓർത്തുവെക്കപ്പെടുമെന്നും എന്നുമാണ് ആദിത്യ തന്റെ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.
എന്തുതന്നെയായാലും സമൂഹ മാധ്യമത്തിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ് പോസ്റ്റ്. ഇത്തരത്തിലുള്ള വസ്തുക്കൾ വാങ്ങുമ്പോൾ ശമ്പളം കൂടി നോക്കണം എന്ന് ചിലർ പിന്തുണച്ച് കമന്റിട്ടപ്പോൾ, വ്യക്തിപരമായ ആഗ്രഹങ്ങൾക്കായി പണം ചെലവഴിക്കുന്നതും ജീവിതത്തിന്റെ ഭാഗമാണെന്നും ചിലർ കമന്റു ചെയ്തു.
A friend of mine earns ₹32k/month.
— Aditya (@_adityaa21) August 20, 2026
He recently spent ₹85k on a luxury watch through EMI because everyone in his office wore premium brands.
Yesterday he called asking if I could help him with his house rent after an unexpected expense.
I helped him without thinking twice.…
Adjust Story Font
16

