Quantcast

മുകേഷ് അംബാനിയേക്കാൾ ശമ്പളം വാങ്ങുന്നത് മകൾ; റിലയൻസ് റീട്ടെയിലിന്റെ മേധാവിയുടെ മാസശമ്പളം ഇതാണ്...

ഏകദേശം 8.3 ലക്ഷം കോടിയാണ് ഇഷയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ മൂല്യമായി കണക്കാക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ അസാമാന്യ വളർച്ചയാണ് കമ്പനിക്കുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2025-05-18 10:56:09.0

Published:

18 May 2025 3:45 PM IST

മുകേഷ് അംബാനിയേക്കാൾ ശമ്പളം വാങ്ങുന്നത് മകൾ; റിലയൻസ് റീട്ടെയിലിന്റെ മേധാവിയുടെ മാസശമ്പളം ഇതാണ്...
X

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ധനികരിലൊരാളായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. റിലയൻസ് റീട്ടെയിൽ എന്ന സ്ഥാപനം സ്വന്തമായി തുടങ്ങി വിജയിപ്പിച്ചെടുത്ത ഇഷ കുറഞ്ഞ വർഷങ്ങൾകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായി റിലയൻസിനെ മാറ്റുകയും ചെയ്തു.

പ്രശസ്തമായ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയ ഇഷ അംബാനിയിപ്പോൾ റിലയൻസ് റീട്ടെയിൽ വെഞ്ച്വേർസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്യുകയാണ്. കൂടാതെ റിലയൻസ് ജിയോ ഇന്റർകോം, റിലയൻസ് റീട്ടെയിൽ വെഞ്ച്വേർസ് തുടങ്ങിയ റിലയൻസിന്റെ വ്യാവസായിക സ്ഥാപനങ്ങളുടെ ബോർഡ് അംഗം കൂടിയാണ്.

ഏകദേശം 8.3 ലക്ഷം കോടിയാണ് ഇഷയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ മൂല്യമായി കണക്കാക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ അസാമാന്യ വളർച്ചയാണ് കമ്പനിക്കുണ്ടായത്. ഇന്ത്യയിലാകമാനം 3300 ഷോറൂമുകളളാണ് 2023 ൽ മാത്രം തുറന്നത്. വേർസാചെ, അമീരി, അർമാനി, ബലൻസിയാഗ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളെ ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ചുവെന്നതും ഇഷയുടെ വിജയമാണ്.

ഫാഷൻ ലോകത്ത് മാത്രമല്ല പലചരക്ക്, ഇലക്ട്രോണിക്സ്, ആരോഗ്യ സംരക്ഷണം, ഇ-കൊമേഴ്സ് എന്നിവയിലേക്കും കടന്നു വരവ് നടത്തിയിട്ടുണ്ട് ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിൽ. അജിയോ, ടിരാ, ഡൻസോ, നെറ്റ് മെഡ്സ്, റിലയൻസ് ഡിജിറ്റൽ, റിലയൻസ് ട്രൻഡ്സ് എന്നതൊക്കെ ഇതിനുദാഹരണങ്ങളാണ്.

എക്കണോമിക് ടൈസിന്റെ റിപ്പോർട്ട് പ്രകാരം 35 ലക്ഷം രൂപയാണ് ഇഷ അംബാനിയുടെ മാസശമ്പളം. കമ്പനി ഓഹരികളിൽ നിന്നുള്ള വിഹിതവും ബോണസുകളും കൂട്ടാതെ ഏകദേശം 4.2 കോടിയോളം രൂപയാണ് വാർഷിക വരുമാനം. മുകേഷ് അംബാനി കോവിഡ് കാലം മുതൽ ശമ്പളമായി യാതൊന്നും വാങ്ങിക്കുന്നില്ല. കമ്പനിയുടെ ഓഹരിയിൽ നിന്ന് ലഭിക്കുന്നത് മാത്രമാണ് മുകേഷ് അംബാനിയുടെ വരുമാനം. ഇതാണ് ശമ്പളത്തിൽ പിതാവിനെ വെട്ടിക്കാൻ ഇഷയെ സഹായിച്ചത്.

ഇഷ തന്റെ കരിയർ ആരംഭിച്ചത് പിതാവിന്റെ കമ്പനിയിലായിരുന്നില്ല എന്നതാണ് രസകരമായ കാര്യം. യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും മനഃശാസ്ത്രത്തിലും ദക്ഷിണേഷ്യൻ പഠനത്തിലും ബിരുദം നേടിയ ശേഷം മക്കിൻസി & കമ്പനിയിൽ കുറച്ചകാലം ബിസിനസ് അനലിസ്റ്റായി ജോലി ചെയ്തിരുന്നു. റിലയൻസിന്റെ നേതൃസ്ഥാനത്തേക്ക് വരാൻ വേണ്ടിയുള്ള മുന്നൊരുക്കത്തിന് വേണ്ടിയായിരുന്നു ഇതെന്ന് പറയപ്പെടുന്നു. ഹാർപേർസ് ബസാർ വുമൻ ഓഫ് ദ ഇയർ അവാർഡ്സ് 2024 ൽ ഐക്കൺ ഓഫ് ദ ഇയറായി ഇഷയെ തെരഞ്ഞെടുത്തിരുന്നു.

TAGS :

Next Story