Quantcast

Ed-Hoc Overseas Educationന്‍റെ ഗ്രാന്‍റ് ഓപ്പണിംഗ് നാളെ കൊച്ചിയില്‍; അന്ന ബെന്‍ ഉദ്ഘാടനം ചെയ്യും

അയര്‍ലണ്ടിലെ ഡബ്ലിനിലാണ് Ed-Hoc Overseas Educationന്‍റെ ഹെഡ് ഓഫീസ്.

MediaOne Logo

Web Desk

  • Published:

    12 Jun 2022 3:14 AM GMT

Ed-Hoc Overseas Educationന്‍റെ ഗ്രാന്‍റ് ഓപ്പണിംഗ് നാളെ കൊച്ചിയില്‍; അന്ന ബെന്‍ ഉദ്ഘാടനം ചെയ്യും
X

Ed-Hoc Overseas Education ന്‍റെ പുതിയ ബ്രാഞ്ചിന്‍റെ ഗ്രാന്‍റ് ഓപ്പണിംഗ് നാളെ കൊച്ചിയില്‍. പ്രശസ്ത സിനിമാതാരം അന്ന ബെന്‍ ഉദ്ഘാടനം ചെയ്യും. Dkit Collegeന്‍റെ സൌത്ത് ഏഷ്യ അഡ്മിഷന്‍ മാനേജര്‍ ശീതള്‍ തവാനി വിശിഷ്ടാതിഥി ആയിരിക്കും. Ed- Hocന്‍റെ അഞ്ചാമത്തെ ഓഫീസിനാണ് നാളെ രാവിലെ പാലാരിവട്ടത്ത് തുടക്കമാകുന്നത്.

അയര്‍ലണ്ടിലെ ഡബ്ലിനിലാണ് Ed-Hoc Overseas Educationന്‍റെ ഹെഡ് ഓഫീസ്. അയര്‍ലണ്ടില്‍ വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട മാര്‍ഗനിർദേശങ്ങള്‍ നല്‍കുക ലക്ഷ്യം വെച്ച് 2020 സെപ്തംബറിലാണ് കോഴിക്കോട് കൊടുവള്ളിയില്‍ Ed-Hoc Overseas Educationന് തുടക്കം കുറിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം തിരൂരിലും പിന്നീട് തൃശൂരിലും Ed-Hocന്‍റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

അയര്‍ലണ്ട് കൂടാതെ യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും Ed-Hoc Overseas Educationന്‍ നല്‍കും. എഞ്ചിനീയറിംഗ്, അക്കൌണ്ടിംഗ്, ഫിനാന്‍സ്, ഐടി, മെഡിസിന്‍, ബിസിനസ്, മാനേജ്മെന്‍റ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ കോഴ്സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ യൂണിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കാനും Ed- Hoc സഹായിക്കും.

TAGS :

Next Story