Quantcast

ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്തു; വരൻ അറസ്റ്റിൽ

സഹോദരിമാരായ പെൺകുട്ടികളെ ഒരേ പന്തലിൽ വെച്ച് വിവാഹം ചെയ്​ത വരൻ അറസ്റ്റിൽ. സഹോദരിമാരിൽ ഒരാൾക്ക്​ പ്രായപൂർത്തിയാകാത്തതാണ് കാരണം

MediaOne Logo

Web Desk

  • Updated:

    2021-05-17 09:35:15.0

Published:

17 May 2021 9:17 AM GMT

ഒരേ പന്തലിൽ   സഹോദരിമാരെ വിവാഹം ചെയ്തു; വരൻ അറസ്റ്റിൽ
X

സഹോദരിമാരായ പെൺകുട്ടികളെ ഒരേ പന്തലിൽ വെച്ച് വിവാഹം ചെയ്​ത വരൻ അറസ്റ്റിൽ. കർണാടകയിലെ കോലാറിൽ കുരുഡുമാലെ ​ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മേയ്​ ഏഴിനാണ്​​ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരേ പന്തലിൽ സഹോദരിമാരായ ലളിതയെയും സുപ്രിയയെയും വിവാഹം ചെയ്​ത്​ വരൻ ഉമാപതിയെ ആണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. സഹോദരിമാരിൽ ഒരാൾക്ക്​ പ്രായപൂർത്തിയാകാത്തതാണ് ഉമാപതിയുടെ അറസ്റ്റിൽ കലാശിച്ചത്.

ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹമാണ് ആദ്യം ഇരു കുടുംബങ്ങളുംതമ്മിൽ നിശ്ചയിച്ചത്. എന്നാൽ ത​ന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന വധുവായ ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയക്ക്​ സംസാര ശേഷി ഇല്ലാത്തതിനാൽ ലളിതയോടൊപ്പമായിരുന്നു സുപ്രിയ മുഴുവൻ സമയവും. ഈ ആത്മബന്ധം മൂലമാണ് ഉമാപതിയോട് സുപ്രിയയെ കൂടി വിവാഹം കഴിക്കാൻ ലളിത ആവശ്യപ്പെടുന്നത്.

ലളിത​യുടെ ആവശ്യം വീട്ടിൽ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന്​ സമ്മതം നൽകി. ശേഷം മെയ്​ ഏഴിന്​ ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലിൽ വെച്ച്​ ഒരുമിച്ച്​ വിവാഹം കഴിച്ചു. ഇതിനുപിന്നാലെ കല്യാണത്തിന്റെ വീഡിയോ വൈറലായതോടെ ഉമാപതിയെ പൊലീസ്​ കേസെടുത്ത് അറസ്റ്റ്​ ചെയ്യുകയായിരുന്നു. വിവാഹ സമയം വധുവിൽ ഒരാൾക്ക്​ പ്രായപൂർത്തിയായിട്ടില്ലായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.

അതേസമയം മറ്റൊരു കൗതുകപരമായ കാര്യം എന്തെന്ന് വെച്ചാൽ സുപ്രിയയുടെ പിതാവ്​ നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. റാണിയമ്മയെയും സുബ്ബമ്മയെയും, അതിൽ ഒരാൾ സംസാര ശേഷി ഇല്ലാത്തയാളും.

TAGS :

Next Story