Quantcast

പിഡിപിയുടെ നിയമസഭ കക്ഷി നേതാവായി മെഹ്ബൂബ മുഫ്തിയെ തെരഞ്ഞെടുത്തു

MediaOne Logo

admin

  • Published:

    17 Jun 2017 11:12 PM IST

പിഡിപിയുടെ നിയമസഭ കക്ഷി നേതാവായി മെഹ്ബൂബ മുഫ്തിയെ തെരഞ്ഞെടുത്തു
X

പിഡിപിയുടെ നിയമസഭ കക്ഷി നേതാവായി മെഹ്ബൂബ മുഫ്തിയെ തെരഞ്ഞെടുത്തു

പിഡിപി എംഎല്‍എമാരുടെ പിന്തുണയറിയിക്കുന്ന കത്തുമായി മെഹ്ബൂബ നാളെ ഗവര്‍ണറെക്കാണും

ജമ്മുകശ്മീരില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകുന്നു. ജമ്മുകശ്മീരില്‍ പിഡിപിയുടെ നിയമസഭ കക്ഷി നേതാവായി മെഹ്ബൂബ മുഫ്തിയെ തെരഞ്ഞെടുത്തു. പിഡിപി എംഎല്‍എമാരുടെ പിന്തുണയറിയിക്കുന്ന കത്തുമായി മെഹ്ബൂബ നാളെ ഗവര്‍ണറെക്കാണും. നാളെ ചേരുന്ന നിയമസഭ കക്ഷി യോഗത്തിന് ശേഷം ബിജെപി നേതാക്കളും ഗവര്‍ണറെ കാണും.

മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തിന് ശേഷം, രണ്ടര മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ്, മെഹ്ബൂബ മുഫ്തിയെ നിയമസഭ നേതാവായി പിഡപി നിയമസഭ കക്ഷി യോഗം തെരഞ്ഞെടുത്തത്. ഏകകണ്ഡമായായിരുന്നു മെഹ്ബൂബ മുഫ്തിയുടെ തെരഞ്ഞെടുപ്പ്.

നിയമസഭ കക്ഷി നേതാവിയ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ കത്തുമായി മെഹ്ബൂബ നാളെ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍എന്‍ വൊഹ്റയെ കാണും. ബിജെപി നേതാക്കളും നാളെ ഗവര്‍ണറെ കാണുന്നുണ്ട്. ഇതിന് മുന്‍‌പ് ബിജെപിയും നിയമസഭ കക്ഷി യോഗം ചേര്‍ന്ന് മെഹ്ബൂബ മുഫ്തിയെ മുഖ്യമന്ത്രിയായി പിന്തുണക്കാന്‍ ഔദ്യോഗികമായി തീരുമാനിക്കും. അനന്ദ്നാഗ് മണ്ഡലത്തിന്റെ പ്രതിനിധിയായ മെഹ്ബൂബ ജമ്മുകശ്മീരിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായാരിക്കും അധികാരമേല്‍ക്കുക. മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തിന് ശേഷം, ബിജെപിയുമായി സഖ്യം തുടരുന്നതില്‍ മെഹ്ബൂബ മുഫ്തി താല്‍പര്യക്കുറവ് കാണിച്ചിരുന്നു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, സഖ്യം തുടരാനുള്ള തീരുമാനത്തില്‍ മെഹ്ബൂബ മുഫ്തി എത്തിയത്.

TAGS :

Next Story