Quantcast

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം: മാതൃകയായി ബീഹാര്‍

MediaOne Logo

Sithara

  • Published:

    27 July 2017 9:00 PM GMT

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം: മാതൃകയായി ബീഹാര്‍
X

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം: മാതൃകയായി ബീഹാര്‍

സംസ്ഥാനത്തെ മേല്‍തട്ടിലെയും കീഴ്തട്ടിലെയും നീതിന്യായ സേവന മേഖലയില്‍ സംവരണതോത് വര്‍ധിപ്പിക്കാനുള്ള ചരിത്രപരമായ മാറ്റത്തിനാണ് ബീഹാര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.

രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് മികച്ച മാതൃകയാവുകയാണ് ബീഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ മേല്‍തട്ടിലെയും കീഴ്തട്ടിലെയും നീതിന്യായ സേവന മേഖലയില്‍ സംവരണതോത് വര്‍ധിപ്പിക്കാനുള്ള ചരിത്രപരമായ മാറ്റത്തിനാണ് ബീഹാര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. ഇതുപ്രകാരം ജുഡീഷ്യല്‍ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി 50 ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജുഡീഷ്യല്‍ സര്‍വീസുകളില്‍ എല്ലാ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ തീരുമാനം. ബിഹാര്‍ പബ്ളിക് സര്‍വിസ് കമീഷന്‍ നടത്തുന്ന ജുഡീഷ്യല്‍ ‍- മുനിസിഫ് മജിസ്ട്രേറ്റ് നിയമനങ്ങള്‍, പട്ന ഹൈകോടതി നടത്തുന്ന അഡീഷനല്‍- ജില്ല സെഷന്‍സ് ജഡ്ജ് നിയമനങ്ങള്‍ എന്നിവയിലാണ് പല വിഭാഗങ്ങള്‍ക്കായി 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതിപിന്നാക്ക വിഭാഗങ്ങള്‍ക്ക് 21 ശതമാനം, ഒബിസി 12, എസ്‍സി - 16, എസ്ടി - 1 എന്നിങ്ങനെയാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒബിസി വിഭാഗക്കാര്‍ക്കാണ് പുതിയ തീരുമാനം കൂടുതല്‍ ഗുണം ചെയ്യുക. ബിഹാര്‍ സര്‍ക്കാരിനെതിരായ ഒരു കേസില്‍ സെപ്തംബര്‍ 29ന് സുപ്രിംകോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംവരണ വിഷയം ഉയര്‍ത്തിയായിരുന്നു നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തിലേറിയതും.

TAGS :

Next Story