ജമ്മുവില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മുവില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു
ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ നൌഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഇതുവരെ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും ജീവന്‍ നഷ്ടമായി. അതിനിടെ ഹന്ദ്വാരയില്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മിര്‍ നിയമസഭാ സമ്മേളനം പ്രതിപക്ഷം ഇന്നും ബഹിഷ്കരിച്ചു.
വടക്കന്‍ കശ്മീരിലെ നൌഗാം മേഖലയില്‍ രണ്ട് ദിവസമായി ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം നടക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആറ് പേരുടെ സംഘമാണ് നിയന്ത്രണരേഖ കടക്കാന്‍ ശ്രമിക്കുന്നത്. ഭീകരുമായി ഇന്നലെ മുതല്‍ ആരംഭിച്ച വെടിവെപ്പ് തുടരുകയാണ്. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതിനിടെ ഹന്ദ്വാര വെടിവെപ്പില്‍ ജമ്മു കാശ്മീര്‍ നിയമസഭയില്‍ ഇന്നും പ്രതിഷേധമുയര്‍ന്നു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ എന്‍സിപി, കോണ്‍ഗ്രസ് എംല്‍എമാരും സ്വതന്ത്ര എംഎല്‍എ എഞ്ചിനിയര്‍ റാഷിദും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സംഭവത്തില്‍ അന്വേഷണം വൈകുന്നതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ ആവശ്യം. സ്പീക്കര്‍ ഇതിന് വഴങ്ങത്തതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹന്ദ്വാരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സൈനികന്‍ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധിച്ച നാട്ടുകര്‍ക്കെതിരെ സൈന്യം വെടിവെച്ചിരുന്നു. സംഭവത്തില്‍ 5 പേരാണ് മരിച്ചത്.
Adjust Story Font
16

