Quantcast

എസ്.‍പിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന്

MediaOne Logo

Ubaid

  • Published:

    10 April 2018 9:56 PM GMT

എസ്.‍പിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന്
X

എസ്.‍പിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന്

മുലായംസിങ് യാദവ് നേതൃത്വം നല്‍കുന്ന എസ്.പി. വിഭാഗവും മകന്‍ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന വിഭാഗവും സൈക്കിള്‍ ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു

സമാജ്‍വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവ് വിഭാഗത്തിന് നല്‍കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവിനെ കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തു. പാര്‍ട്ടി എം.പി.മാര്‍, എം.എല്‍.എമാര്‍, പ്രതിനിധികള്‍ എന്നിവരില്‍ 50 ശതമാനത്തിലേറെപ്പേരുടെ പിന്തുണ ലഭിച്ചതിനെത്തുടര്‍ന്നാണ് അഖിലേഷ് വിഭാഗത്തിന് ചിഹ്നം അനുവദിച്ചത്. മുലായംസിങ് യാദവ് നേതൃത്വം നല്‍കുന്ന എസ്.പി. വിഭാഗവും മകന്‍ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന വിഭാഗവും സൈക്കിള്‍ ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. എം.എല്‍.എമാര്‍ ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മിഷന്‍ രണ്ടുപക്ഷത്തോടും നിര്‍ദേശിച്ചിരുന്നു.

TAGS :

Next Story