Quantcast

15കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ഹരിയാനയില്‍ നാല് ദിവസത്തിനിടെ മൂന്നാമത്തെ അതിക്രമം

MediaOne Logo

Sithara

  • Published:

    23 April 2018 7:38 AM GMT

15കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ഹരിയാനയില്‍ നാല് ദിവസത്തിനിടെ മൂന്നാമത്തെ അതിക്രമം
X

15കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ഹരിയാനയില്‍ നാല് ദിവസത്തിനിടെ മൂന്നാമത്തെ അതിക്രമം

പാനിപത്തില്‍ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

രാജ്യത്തെ നടുക്കി ഹരിയാനയില്‍ വീണ്ടും കൂട്ടബലാത്സംഗം. പാനിപത്തില്‍ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

ഈ മാസം 9ആം തിയ്യതിയാണ് പാനിപത്തിലെ വീട്ടില്‍ നിന്ന് ട്യൂഷന് പോയ 15 വയസ്സുകാരിയെ കാണാതായത്. ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പാനിപ്പത്തിലെ ഒരു കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷം മൃഗീയമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളും കരള്‍, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളും തകര്‍ന്ന നിലയിലാണ്. 3 മുതല്‍ 4 പേര്‍ വരെ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് മൃതദേഹം പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. കുറ്റവാളികളെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം അധികൃതര്‍ കൃത്യമായി ഇടപെടാത്തതാണ് തന്‍റെ മകളുടെ ദുരന്തത്തിന് വഴിവെച്ചതെന്ന് മരിച്ച കുട്ടിയുടെ പിതാവ് കുറ്റപ്പെടുത്തി.

ഇതിനുപുറമെ ഫരീദാബാദിലെ സിക്രിയില്‍ 22 കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. പിന്നീട് ഒരു പെട്രോള്‍ പമ്പിന് സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കഴിഞ്ഞ 4 ദിവസത്തിനിടെ മൂന്ന് ബലാത്സംഗങ്ങളാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 11 വയസുകാരിയും ഹരിയാനയില്‍ പീഡനത്തിന് ഇരയായിരുന്നു.

TAGS :

Next Story