Quantcast

'ഉവൈസിക്കേക്ക്' വെട്ടിമുറിച്ച് രാജ് താക്കറെയുടെ പിറന്നാളാഘോഷം, വിവാദം കൊഴുക്കുന്നു

MediaOne Logo

admin

  • Published:

    8 May 2018 10:40 PM GMT

ഉവൈസിക്കേക്ക് വെട്ടിമുറിച്ച് രാജ് താക്കറെയുടെ പിറന്നാളാഘോഷം, വിവാദം കൊഴുക്കുന്നു
X

'ഉവൈസിക്കേക്ക്' വെട്ടിമുറിച്ച് രാജ് താക്കറെയുടെ പിറന്നാളാഘോഷം, വിവാദം കൊഴുക്കുന്നു

പിറന്നാളിനു അസദുദ്ദീന്‍ ഉവൈസിയുടെ ചിത്രമുള്ള കേക്ക് മുറിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ പുതിയ വിവാദത്തില്‍. മധ്യ മുംബൈയിലെ ദാദറിലുള്ള കൃഷ്ണ കുഞ്ച് വസതിയില്‍ അനുയായികളുടെ സാനിധ്യത്തിലാണ് താക്കറെ കേക്ക് മുറിച്ചത്. അനുയായികള്‍ കൊണ്ടു വന്ന കേക്ക് രാജ് താക്കറെ വാളു കൊണ്ടാണ് മുറിച്ചത്

പിറന്നാളിനു അസദുദ്ദീന്‍ ഉവൈസിയുടെ ചിത്രമുള്ള കേക്ക് മുറിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ പുതിയ വിവാദത്തില്‍. മധ്യ മുംബൈയിലെ ദാദറിലുള്ള കൃഷ്ണ കുഞ്ച് വസതിയില്‍ അനുയായികളുടെ സാനിധ്യത്തിലാണ് താക്കറെ കേക്ക് മുറിച്ചത്. അനുയായികള്‍ കൊണ്ടു വന്ന കേക്ക് രാജ് താക്കറെ വാളു കൊണ്ടാണ് മുറിച്ചത്. സംഭവത്തെ ഓള്‍ ഇന്ത്യാ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ അപലപിച്ചു. കേക്ക് മുറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മജ്‍ലിസ് എംഎല്‍എ വാരിസ് പത്താന്‍ ആവശ്യപ്പെട്ടു. കഴുത്തില്‍ കത്തിവെച്ചാലും ഞാന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന ഉവൈസിയുടെ പ്രസ്താവനയും മഹാരാഷ്ട്രയില്‍ വന്നാല്‍ ഉവൈസിയുടെ കഴുത്തില്‍ കത്തിവെക്കുമെന്ന രാജ് താക്കറെയുടെ മറുപടിയും വിവാദമായിരുന്നു.

TAGS :

Next Story