Quantcast

ചാവേര്‍ ആക്രമണം നൂറു ശതമാനം തെറ്റ്; തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല: സാകിര്‍ നായിക്

MediaOne Logo

Alwyn K Jose

  • Published:

    8 May 2018 11:29 PM GMT

ചാവേര്‍ ആക്രമണം നൂറു ശതമാനം തെറ്റ്; തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല: സാകിര്‍ നായിക്
X

ചാവേര്‍ ആക്രമണം നൂറു ശതമാനം തെറ്റ്; തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല: സാകിര്‍ നായിക്

ചാവേര്‍ ആക്രമണം നൂറു ശതമാനം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‍കൈപ്പിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് ഇസ്​ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്. ചാവേര്‍ ആക്രമണം നൂറു ശതമാനം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‍കൈപ്പിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാവേര്‍ ആക്രമണം സംബന്ധിച്ച തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ ഞെട്ടിച്ചു. തീവ്രവാദത്തെ താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. 25 വര്‍ഷമായി താന്‍ പ്രഭാഷണം നടത്തുന്നു. നിരപരാധികളെ കൊല്ലുന്നത് അപലപനീയമാണെന്നും സാകിര്‍ നായിക് പറഞ്ഞു. നിര്‍ദോഷികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ഇസ്‍ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ചാവേര്‍ ആക്രമണത്തെ അനുകൂലിച്ചുവെന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ കൃത്രിമമായി ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പീസ് ടിവിക്ക് നിലവില്‍ ഇന്ത്യയില്‍ സംപ്രേക്ഷണ അനുമതി കിട്ടിയിരുന്നില്ല. പിന്നെങ്ങനെ ചാനല്‍ നിരോധിച്ചുവെന്ന് പറയാനാകുമെന്നും സാകിര്‍ ചോദിച്ചു. ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനും അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ തന്നെ സമീപിച്ചിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു പ്രശ്നവുമില്ല. താന്‍ സമാധാനത്തിന്റെ സന്ദേശവാഹകനാണെന്നും സാകിര്‍ നായിക് പറഞ്ഞു. താന്‍ ഭീകരവാദത്തെ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന തരത്തിലുള്ള വീഡിയോ കൃത്രിമമായി നിര്‍മിച്ചെടുക്കാതെ ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story