Quantcast

വിമാന ടിക്കറ്റ് നല്‍കാന്‍ നിര്‍ദേശമില്ല ;നോര്‍ക്കക്ക് ലഭിച്ചി‌ട്ടുള്ള നിര്‍ദേശം ട്രെയിന്‍ ടിക്കറ്റ് നല്‍കാന്‍

MediaOne Logo

Damodaran

  • Published:

    13 May 2018 11:42 PM IST

വിമാന ടിക്കറ്റ് നല്‍കാന്‍ നിര്‍ദേശമില്ല ;നോര്‍ക്കക്ക് ലഭിച്ചി‌ട്ടുള്ള നിര്‍ദേശം ട്രെയിന്‍ ടിക്കറ്റ് നല്‍കാന്‍
X

വിമാന ടിക്കറ്റ് നല്‍കാന്‍ നിര്‍ദേശമില്ല ;നോര്‍ക്കക്ക് ലഭിച്ചി‌ട്ടുള്ള നിര്‍ദേശം ട്രെയിന്‍ ടിക്കറ്റ് നല്‍കാന്‍

ട്രെയിന്‍ ടിക്കറ്റ് നല്‍കാനാണ് നിലവിലെ നിര്‍ദേശം. വിദേശ കാര്യമന്ത്രാലയത്തിന്റെ പട്ടികയില്‍ ഉള്ളവര്‍ക്കേ ടിക്കറ്റ് നല്‍കാനാകൂ

സൌദിയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് വിമാനടിക്കറ്റ് നല്‍കാനുള്ള നിര്‍ദേശം ഡല്‍ഹി നോര്‍കയില്‍ ലഭിച്ചില്ല. ട്രെയിന്‍ ടിക്കറ്റ് നല്‍കാനാണ് നിലവില്‍ നോര്‍ക്കയ്ക്ക് ലഭിച്ചിച്ചിട്ടുള്ള നിര്‍ദേശം. ഇത്തരം വിഷയങ്ങളില്‍ അടിയന്തര തീരുമാനമെടുക്കേണ്ട ഡെപ്യൂട്ടി സെക്രട്ടറിയുടെ തസ്തിക രണ്ടര വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയതും നോര്‍ക്കയുടെ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്

സൌദിയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ട്രെയിനില്‍ ത്രീ ടയര്‍ എ.സി ടിക്കറ്റ് നല്‍കാനാണ് ഡല്‍ഹിയിലെ നോര്‍ക സെല്ലിന് നിലവില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദേശം. നയതന്ത്ര ചര്‍ച്ചകള്‍ കഴിഞ്ഞ് വിദേശകാര്യ മന്ത്രാലയം വഴി തിരിച്ചെത്തുന്നവര്‍ക്കേ ഇത്തരത്തില്‍ ടിക്കറ്റ് നല്‍കാനാവൂ. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം നല്‍കിയ മടങ്ങിയെത്തുന്നവരുടെ പട്ടികയില്‍ മലയാളികളില്ലാതിരുന്നതു കൊണ്ട് ടിക്കറ്റ് നല്‍കുന്ന വിഷയവും നോര്‍ക്ക സെല്ലിനു മുന്‍പില്‍ ഉണ്ടായിരുന്നില്ല.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പട്ടികയില്‍ ഇല്ലെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള കൃത്യമായ രേഖകളുണ്ടെങ്കില്‍ ടിക്കറ്റ് നല്‍കാമെന്ന് നിര്‍ദ്ദേശമുണ്ട്. പക്ഷേ അതിന്റെ ആധികാരികത ഉറപ്പു വരുത്തലും മറ്റും നോര്‍ക്കയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇത്തരം വിഷയങ്ങളില്‍ അടിയന്തര തീരുമാനമെടുക്കേണ്ട നോര്‍ക്ക ഡെപ്യൂട്ടി സെക്രട്ടറിയുടെ തസ്തിക രണ്ടര വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി. 2015 മാര്‍ച്ച് 3 മുതല്‍ കേരള ഹൌസ് ലെയ്സണ്‍ ഓഫീസര്‍ക്കാണ് ഇതിന്റെ അധികച്ചുമതല. ഇത് നോര്‍ക്ക സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്.

TAGS :

Next Story