ജമ്മു കശ്മീരില്‍ പത്താം ദിവസവും സംഘര്‍ഷം തുടരുന്നു

ജമ്മു കശ്മീരില്‍ പത്താം ദിവസവും സംഘര്‍ഷം തുടരുന്നു
ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പത്താം ദിവസവും തുടരുന്നു.

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പത്താം ദിവസവും തുടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 41 ആയി. ഇന്നുണ്ടായ അക്രമത്തില്‍ പിഡിപി എംഎല്‍എ ഖലീല്‍ ബന്തിന് പരിക്കേറ്റു. 10 ജില്ലകളില്‍ നിരോധനാജ്ഞയും മാധ്യമ വിലക്കും തുടരുകയാണ്.
പ്രതിഷേധവും സൈനിക നടപടിയും 10 ദിവസം പിന്നിടുമ്പോള്‍ അടിയന്തരാവസ്ഥയുടെ പ്രതീതിയാണ് കശ്മീര്‍ താഴ്വരയില്‍. നിരോധനജ്ഞ നിലനില്‍ക്കുന്നതിനാല്‍ മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നു. പ്രതിഷേധക്കാരെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി തടഞ്ഞ ബിഎസ്എന്‍എല്‍ അടക്കമുള്ള മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക്, ഇന്‍റര്‍ നെറ്റ് സേവനം തുടങ്ങിയവ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും വിലക്കും നിയന്ത്രണവും ഉറുദു, ഇംഗ്ലീഷ് തുടങ്ങി കശ്മീരില്‍ ഇറങ്ങുന്ന വിവിധ ഭാഷകളിലുള്ള പത്രങ്ങളുടെ ഓഫീസുകളിലും മറ്റു അച്ചടി കേന്ദ്രങ്ങളിലും സൈനിക റെയ്ഡ് തുടരുകയാണ്.
പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് തോക്കടക്കമുള്ള മാരക ആയുധങ്ങളാണ് സൈന്യം പ്രയോഗിക്കുന്നത്. അതിനിടെ ഇന്ന് പുലര്‍ച്ചയുണ്ടായ അക്രമത്തില്‍ പിഡിപി എംഎല്‍എ ഖലീല്‍ ബന്ധിന് പരിക്കേറ്റു. ആശുപത്രിയുള്ള ഇദ്ദേഹത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സന്ദര്‍ശിച്ചു. ശ്രീനഗറിലേക്കുള്ള യാത്രമധ്യേ ഖലീലിന്‍റെ വാഹനം പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.
Adjust Story Font
16

