കര്‍ഷക പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങി കിസാന്‍സഭ

കര്‍ഷക പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങി കിസാന്‍സഭ
ഗോരക്ഷയുടെ പേരിലുള്ള കൊലകള്‍ക്കെതിരെ വിപുലമായ കണ്‍വെന്‍ഷന്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര മാതൃകയില്‍ കര്‍ഷക പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കിസാന്‍ സഭാ നേതൃത്വം. കര്‍ഷക സംഘടനാ കൂട്ടായ്മയായ ഭൂമി അധികാര്‍ ആന്തോളന്‍റെ ആഭിമുഖ്യത്തിലാണ് പുതിയ സമര പരിപാടികള്‍. ഗോരക്ഷയുടെ പേരിലുള്ള കൊലകള്‍ക്കെതിരെ വിപുലമായ കണ്‍വെന്‍ഷന്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം 17ന് വിവിധ കര്‍ഷക സംഘടനകള്‍ ചേരുന്ന യോഗത്തില്‍ കര്‍മ്മ പരിപാടി തയ്യാറാക്കും. സമരം താഴെ തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭൂമി അധികാര്‍ ആന്തോളന്‍ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
കാര്‍ഷിക വായ്പ എഴുതി തള്ളുക, മിനിമം താങ്ങുവില ഉല്‍പാദന ചെലവിന്‍റെ ഒന്നര ഇരട്ടിയാക്കുക എന്നതാണ് പ്രധാന ആവശ്യങ്ങള്‍. 192 കര്‍ഷക സംഘടനകളുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഇതിനകം സമരം ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ പ്രധാന ജീവനോപാധിയായ ക്ഷീരോല്‍പാദനത്തെ ഗോരക്ഷകരുടെ അതിക്രമം പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തില്‍ ഈ മാസം 20, 21 തിയ്യതികളില്‍ ഡല്‍ഹിയില്‍ വിപുലമായ കണ്‍വെന്‍ഷന്‍ ചേരാനും ഭൂമി അധികാര്‍ ആന്തോളന്‍ തീരുമാനിച്ചു.
Adjust Story Font
16

