സ്വകാര്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളില്‍ വന്‍ വര്‍ധന

സ്വകാര്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളില്‍ വന്‍ വര്‍ധന
ആര്‍ ബി ഐ പുറപ്പെടുവിച്ച ഫെബ്രുവരി 13 ലെ സര്‍ക്കുലറോടെയാണ് നിഷക്രിയ ആസ്തികളില്‍ വന്‍ വര്‍ധനയുണ്ടായത്
സ്വകാര്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളില്‍ അഞ്ച് വര്‍ഷം കൊണ്ട് 450 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. 2013- 2014 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 19,800 കോടി ഉണ്ടായിരുന്ന നിഷക്രിയ ആസ്തി ഈ വര്‍ഷം മാര്‍ച്ചോടെ ഒരു ലക്ഷത്തി തൊള്ളായിരത്തി എഴുപത്താറ് കോടി ആയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആര്‍ ബി ഐ പുറപ്പെടുവിച്ച ഫെബ്രുവരി 13 ലെ സര്‍ക്കുലറോടെയാണ് നിഷക്രിയ ആസ്തികളില്‍ വന്‍ വര്‍ധനയുണ്ടായത്. നിഷ്ക്രിയ ആസ്തി കണക്കാക്കുന്നതില്‍ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റം വന്നു. കടമെടുത്ത കമ്പനി തിരിച്ചടവില്‍ ഒരു ദിവസം വീഴ്ച വരുത്തിയാല്‍ കുടിശ്ശികക്കാരനായി കണക്കാക്കണം. 180 ദിവസത്തിനുള്ളില്‍ തിരച്ചടവിന് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്റപ്റ്റിസി കോഡ് അനുസരിച്ച് ബാധ്യതകള്‍ തിരിച്ച് പിടിക്കാന്‍ ബാങ്കുകള്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാം . പുതിയ തീരുമാനത്തോടെ വീഡിയോകോണിന് അനധികൃതമായി ലോണ്‍ അനുവദിച്ചെന്ന വിവാദം നേരിടുന്ന ഐസിഐസി ബാങ്കാണ് നിഷ്ക്രിയ ആസ്തികളില്‍ മുന്നില്‍.
54,063 കോടി രൂപയാണ് ബാങ്കിന് നിഷ്ക്രിയ ആസ്തിയായി ഉള്ളത്. അഞ്ച് വര്‍ഷം കൊണ്ട് 514 ശതമാനം വര്‍ധന ഉണ്ടായി. എന്നാല്‍ ഈ കാലയളവില്‍ ആക്സിസ് ബാങ്കിന് 998 ശതമാനം വര്‍ധന നിഷ്ക്രിയ ആസ്തികളില്‍ ഉണ്ടായതായാണ് രേഖകള്‍. 3146 കോടിയില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് 34249 കോടിയായി ബാങ്കിന്റെ നിഷക്രിയ ആസ്തി വളര്‍ന്നു. കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ കടുത്ത നടപടി എടുത്ത ആര്‍ബിഐ നയത്തിനോട് പക്ഷെ കേന്ദ്രസര്‍ക്കാരിനും സ്വകാര്യ ബാങ്കുകള്‍ക്കും വിയോജിപ്പാണുള്ളത്. 180 ദിവസത്തെ കുറഞ്ഞ കാലയളവ് എന്നത് ട്രൈബ്യൂണലില്‍ കേസുകള്‍ വര്‍ധിപ്പിക്കുമെന്നതാണ് എതിര്‍പ്പിനുള്ള കാരണം.
Adjust Story Font
16

