Quantcast

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് ഏറ്റവും വലിയ തെറ്റായിരുന്നെന്ന് മുലായംസിംഗ്

MediaOne Logo

Ubaid

  • Published:

    27 May 2018 1:19 PM GMT

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് ഏറ്റവും വലിയ തെറ്റായിരുന്നെന്ന് മുലായംസിംഗ്
X

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് ഏറ്റവും വലിയ തെറ്റായിരുന്നെന്ന് മുലായംസിംഗ്

സ്വന്തം അച്ഛനോട് പോലും കൂറുപുലര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് ആരോടും കൂറുപുലര്‍ത്താന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തലിന് മറുപടി നല്‍കാന്‍ അഖിലേഷിന് കഴിഞ്ഞില്ലെന്നും മുലായം കുറ്റപ്പെടുത്തി

അ​ഖി​ലേ​ഷ് യാ​ദ​വി​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് വലിയ പി​ഴ​വാ​യി​രു​ന്നെ​ന്ന് അ​ച്ഛനും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ മു​ലാ​യം​സിം​ഗ് യാ​ദ​വ്. സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​യു​ടെ പി​ള​ർ​പ്പി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം അ​ഖി​ലേ​ഷി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​ക്കി​യ കൂ​ട്ടു​കെ​ട്ട് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​യു​ടെ നാ​ശ​ത്തി​നു കാ​ര​ണ​മാ​യെ​ന്നും മു​ലാ​യം കു​റ്റ​പ്പെ​ടു​ത്തി. സ്വന്തം അച്ഛനോട് പോലും കൂറുപുലര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് ആരോടും കൂറുപുലര്‍ത്താന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തലിന് മറുപടി നല്‍കാന്‍ അഖിലേഷിന് കഴിഞ്ഞില്ലെന്നും മുലായം കുറ്റപ്പെടുത്തി.

കോ​ണ്‍​ഗ്ര​സ് സ​ഖ്യ​വു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് ഞാ​ൻ അ​ഖി​ലേ​ഷി​നോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​ഖി​ലേ​ഷ് അ​തു മാ​നി​ച്ചി​ല്ല. അ​ത് ജ​ന​ങ്ങ​ളു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ത​ന്‍റെ ജീ​വി​തം ത​ക​ർ​ക്കാ​ൻ എ​ന്തെ​ല്ലാം ചെ​യ്യാ​മോ അ​തെ​ല്ലാം കോ​ണ്‍​ഗ്ര​സ് ചെ​യ്തി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത പാ​ർ​ട്ടി​യു​മാ​യാ​ണ് അ​ഖി​ലേ​ഷ് സ​ഖ്യ​മു​ണ്ടാ​ക്കി​യ​തെ​ന്നും മു​ലാ​യം കു​റ്റ​പ്പെ​ടു​ത്തി.

TAGS :

Next Story