വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് പി വി സിന്ധു

വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് പി വി സിന്ധു
നവംബര്‍ നാലിന് ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ മുംബയിലേക്കുള്ള യാത്രയിലാണ് സംഭവമെന്നും ഗ്രൗണ്ട് സ്റ്റാഫ് അജീതേഷില്‍ നിന്നുമാണ് മോശം അനുഭവമുണ്ടായതെന്നും സിന്ധു ട്വീറ്റ് ചെയ്തു.
വിമാനയാത്രക്കിടെ മോശം അനുഭവമുണ്ടായെന്ന് ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ അനുഭവം സിന്ധു പങ്കുവെച്ചത്. നവംബര്‍ നാലിന് ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ മുംബയിലേക്കുള്ള യാത്രയിലാണ് സംഭവമെന്നും ഗ്രൗണ്ട് സ്റ്റാഫ് അജീതേഷാണ് അപമര്യാദയായി പെരുമാറിയതെന്നും സിന്ധു ട്വീറ്റ് ചെയ്തു.
എയര്‍ ഹോസ്റ്റസ് അഷിമ ഇടപെട്ടെന്നും അജീതേഷിനെ ഉപദേശിച്ചെന്നും പിന്നീട് സിന്ധു വ്യക്തമാക്കി. യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് അഷിമ ചോദിച്ചപ്പോള്‍ അഷിമയോടും അജീതേഷ് മോശമായി പെരുമാറി. ഇതുപോലെയുള്ള ജീവനക്കാരെ നിയമിച്ച് ഇന്‍ഡിഗോ പേര് കളയുകയാണെന്നും സിന്ധു പറഞ്ഞു.
നിരവധി പേര്‍ ട്വിറ്ററില്‍ സിന്ധുവിന് പിന്തുണയുമായെത്തി.
എന്നാല്‍ ചിലര്‍ സിന്ധുവിനോട് ജീവനക്കാരന്‍റെ പേര് ട്വീറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും അല്ലെങ്കില്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നും പറഞ്ഞു. ഇന്‍ഡിഗോയ്ക്ക് നേരിട്ട് പരാതി നല്‍കാനും ചിലര്‍ ഉപദേശിച്ചു. പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ ട്വീറ്റിലൂടെ സിന്ധു തനിക്കുണ്ടായ അനുഭവം അറിയിച്ചു. നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ മറുപടി നല്‍കി. സംസാരിക്കാന്‍ കഴിയുന്ന സമയം അറിയിക്കാനും ഇന്‍ഡിഗോ ആവശ്യപ്പെട്ടു.
Adjust Story Font
16

