Quantcast

വാഹനം പാഞ്ഞുകയറി 9 കുട്ടികള്‍ മരിച്ച സംഭവം: ബിജെപി നേതാവ് കീഴടങ്ങി

MediaOne Logo

Sithara

  • Published:

    29 May 2018 7:25 AM IST

വാഹനം പാഞ്ഞുകയറി 9 കുട്ടികള്‍ മരിച്ച സംഭവം: ബിജെപി നേതാവ് കീഴടങ്ങി
X

വാഹനം പാഞ്ഞുകയറി 9 കുട്ടികള്‍ മരിച്ച സംഭവം: ബിജെപി നേതാവ് കീഴടങ്ങി

ബിഹാറില്‍ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി 9 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് കീഴടങ്ങി

ബിഹാറിലെ മുസഫര്‍പൂരില്‍ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി 9 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മനോജ് ബെയ്ത കീഴടങ്ങി. സ്കൂള്‍ വിട്ട് വരികയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് ബൊലേറോയാണ് പാഞ്ഞുകയറിയത്. ബെയ്തയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബെയ്തയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അപകടം സംഭവിച്ചതിന് പിന്നാലെ മനോജ് ബെയ്ത ഒളിവില്‍ പോവുകയായിരുന്നു. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ബിജെപി നേതാവുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതോടെ ബിജെപി പ്രതിരോധത്തിലായി. ബെയ്തയ്ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് ആദ്യ ഘട്ടത്തില്‍ പറഞ്ഞ നേതാക്കള്‍ക്ക് പിന്നീട് തിരുത്തേണ്ടിവന്നു. കഴിഞ്ഞ ദിവസം ബെയ്തയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.

ബെയ്ത മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മദ്യനിരോധം നിലവിലുള്ള ബിഹാറില്‍ എവിടെനിന്നാണ് ഡ്രൈവര്‍ക്ക് മദ്യം ലഭിച്ചതെന്ന ചോദ്യമുന്നയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി, സംസ്ഥാനത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട മദ്യനിരോധത്തെ പരിഹസിച്ചു.

അപകടത്തില്‍ ബെയ്തെയ്ക്കും പരിക്കേറ്റിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story