Quantcast

ദിനകരനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

MediaOne Logo

admin

  • Published:

    30 May 2018 7:04 PM GMT

ദിനകരനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു
X

ദിനകരനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

ദിനകരന്റെ യോഗം തടഞ്ഞ് എഐഎഡിഎംകെ. രാജിവെക്കുന്നത് ശശികലയെ കണ്ടശേഷം

എഐഎഡിഎംകെ ലയനം ഉറപ്പായ തമിഴ്നാട്ടില്‍, നിലനില്‍പിനുള്ള ടിടിവി ദിനകരന്റെ നീക്കത്തിനും തിരിച്ചടി.എംഎല്‍എമാരുടെ പിന്തുണ ഉറപ്പിയ്ക്കാന്‍ ടിടിവി ദിനകരന്‍ വിളിച്ച യോഗം റദ്ദാക്കി.ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ എഐഎഡിഎംകെ അമ്മ വിഭാഗം യോഗം ചേരുന്നുണ്ട്. അണികളുടെ ആഗ്രഹമനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.

തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ടിടിവി ദിനകരന്‍ നടത്തിയ ശ്രമങ്ങള്‍ക്കും തിരിച്ചടി. റായര്‍പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെയും പാര്‍ട്ടി സെക്രട്ടറിമാരുടെയും യോഗം റദ്ദാക്കി. ദിനകരനെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന നിയമമന്ത്രി സി.വി. ഷണ്മുഖത്തിന്റെ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കു ശേഷമായിരുന്നു ടിടിവി ദിനകരന്‍ യോഗം റദ്ദാക്കിയത്. അണികള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ താന്‍ രാജിവെയ്ക്കാന്‍ തയ്യാറായിരുന്നുവെന്നും എന്തിനാണ് പുറത്താക്കിയതെന്ന് അറിയില്ലെന്നും ദിനകരന്‍ പ്രതികരിച്ചു. വര്‍ക്കിങ് ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ച ശശികലയുമായി കൂടികാഴ്ച നടത്തിയ ശേഷമെ രാജിവെയ്ക്കു എന്നും ദിനകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ടിടിവി ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം വാഗ്ദാനം ചെയ്ത കേസിലാണ് നടപടി. രാജ്യം വിടാന്‍ സാധ്യതയുള്ളതിനാലാണ് നോട്ടിസ് ഇറക്കിയതെന്ന് പൊലിസ് അറിയിച്ചു. ഭാവി കാര്യങ്ങള്‍ തീരുമാനിയ്ക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള യോഗം പുരോഗമിക്കുകയാണ്. ഇതിനു ശേഷമായിരിയ്ക്കും പനീര്‍ശെല്‍വം വിഭാഗവുമായുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുക.

TAGS :

Next Story