Quantcast

"സത്യം പറഞ്ഞതിന് നന്ദി, അമിത് ഷാ ഞങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകന്‍": കോണ്‍ഗ്രസ്

MediaOne Logo

Sithara

  • Published:

    3 Jun 2018 3:32 AM GMT

സത്യം പറഞ്ഞതിന് നന്ദി, അമിത് ഷാ ഞങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകന്‍: കോണ്‍ഗ്രസ്
X

"സത്യം പറഞ്ഞതിന് നന്ദി, അമിത് ഷാ ഞങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകന്‍": കോണ്‍ഗ്രസ്

ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ തങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകനാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ്.

ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ തങ്ങളുടെ താരപ്പകിട്ടുള്ള പ്രചാരകനാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ്. കര്‍ണാടക സില്‍ക്ക് ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്.

"വീണ്ടും സത്യം പറഞ്ഞതിന് നന്ദി അമിത് ഷാ. നിങ്ങള്‍ ഞങ്ങളുടെ താരപ്രചാരകനാണ്", കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 2016- 17 വര്‍ഷത്തില്‍ സില്‍ക്ക് ഉല്‍പാദനത്തില്‍ കര്‍ണാടക റെക്കോര്‍ഡിട്ടെന്നും അമിത് ഷായുടെ പരാമര്‍ശത്തിന്‍റെ ചുവടുപിടിച്ച് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രധാന കൊക്കൂണ്‍ മാര്‍ക്കറ്റുകളെല്ലാം ആധുനികവത്കരിച്ചു കഴിഞ്ഞെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അമിത് ഷായുടെ നാക്കുപിഴ ആഘോഷമാക്കിയതിന് പിന്നാലെയാണ് സില്‍ക്ക് പരാമര്‍ശം കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയത്. നേരത്തെ മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ യെദ്യൂരപ്പയെ അഴിമതിക്കാരനെന്ന് അമിത് ഷാ വിശേഷിപ്പിച്ചത് ഞെട്ടലോടെയാണ് കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകര്‍ കേട്ടത്. സിദ്ധരാമയ്യയുടെ പേര് പറയുന്നതിന് പകരം അമിത് ഷാ അബദ്ധത്തില്‍ യെദ്യൂരപ്പയെന്ന് പറയുകയായിരുന്നു.

അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ ബിജെപി നേതാവിനും അബദ്ധം പറ്റി. മോദി ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ലെന്ന ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയുടെ പരിഭാഷ കോണ്‍ഗ്രസ് ഏറ്റുപിടിക്കുകയുണ്ടായി.

TAGS :

Next Story