Quantcast

മമതക്ക് എതിരാളി നേതാജിയുടെ കൊച്ചനന്തരവന്‍

MediaOne Logo

admin

  • Published:

    5 Jun 2018 11:57 AM GMT

മമതക്ക് എതിരാളി നേതാജിയുടെ കൊച്ചനന്തരവന്‍
X

മമതക്ക് എതിരാളി നേതാജിയുടെ കൊച്ചനന്തരവന്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിയ്ക്കുന്ന ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ ബിജെപി മത്സരിപ്പിയ്ക്കുന്നത് നേതാജ് സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചനന്തരവനായ ചന്ദ്രകുമാര്‍ ബോസിനെയാണ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിയ്ക്കുന്ന ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ ബിജെപി മത്സരിപ്പിയ്ക്കുന്നത് നേതാജ് സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചനന്തരവനായ ചന്ദ്രകുമാര്‍ ബോസിനെയാണ്. നേതാജിയുടെ ബന്ധുവായ ചന്ദ്രകുമാര്‍ ബോസിന് കേരളവുമായും ഒരു ബന്ധമുണ്ട്. ഭാര്യ ഉഷാ മേനോന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.

ഭവാനിപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്രകുമാര്‍ ബോസിനെ കാണുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഫോട്ടോകളില്‍ മാത്രം കണ്ടു പരിചയമുള്ള നേതാജി സുഭാഷ് ചന്ദ്രബോസ് തന്നെയാണ്. അസാധാരണമായ രൂപ സാദൃശ്യം. ഈ സാദൃശ്യം തന്നെയാണ് നേതാജി സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന കൊല്‍ക്കത്തയുടെ ഹൃദയഭൂമിയില്‍ ബോസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന് പ്രേരകമായ പ്രധാന ഘടകം. രാഷ്ട്രീയ പ്രവര്‍ത്തന പരിചയമൊന്നുമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ് ചന്ദ്രകുമാര്‍ ബോസ്. ബോസിനൊപ്പം പ്രചാരണ വേദികളില്‍ ഒരു മലയാളിയുടെ സാന്നിദ്ധ്യമുണ്ട്. മറ്റാരുമല്ല, ജീവിതപങ്കാളിയായ ഉഷ മേനോന്‍.

തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിന്റെ വിജയത്തിനായി സ്ത്രീകളെ പരമാവധി നേരിട്ടു കണ്ട് സംസാരിയ്ക്കുന്നതിലും വോട്ട് ചോദിയ്ക്കുന്നതിലുമാണ് ഉഷമേനോന്‍ ശ്രദ്ധിയ്ക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ജേഷ്ഠൻ ശരത് ചന്ദ്ര ബോസിന്റെ മകൻ അമിയനാഥ് ബോസിന്റെ മകനാണ് ചന്ദ്രകുമാര്‍ ബോസ്.

TAGS :

Next Story