Quantcast

കോണ്‍ഗ്രസിന് പുതിയ 51 അംഗ പ്രവര്‍ത്തക സമിതി

പുതിയ സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്.

MediaOne Logo

Web Desk

  • Published:

    18 July 2018 3:09 AM GMT

കോണ്‍ഗ്രസിന് പുതിയ 51 അംഗ പ്രവര്‍ത്തക സമിതി
X

കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. 51 പേരാണ് പുതിയ സമിതിയിലുള്ളത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ സ്ഥിരം ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം 22ന് ചേരും

പ്രവര്‍ത്തക സമിതി രൂപീകരിച്ച് പുനസംഘടന പൂര്‍ത്തിയാക്കാത്തതില്‍ വിവിധ കേന്ദ്രങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ദ്രുതഗതിയിലുള്ള പ്രഖ്യാപനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ പ്രതിനിധ്യം നല്‍കിയുള്ളതാണ് പുതിയ സമിതി. 51 പേരുള്ള പുതിയ സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്. എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവരാണ് കേരളത്തില്‍ നിന്നും സമിതിയിലുള്ളവര്‍. സ്ഥിരം ക്ഷണിതാവായി പി സി ചാക്കോയുമുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ സമിതിയില്‍ ഇടംപിടിച്ചപ്പോള്‍ പി ചിദംബരം ഉള്‍പ്പെട്ടത് സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ്. അതേസമയം മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയ് സിങ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, മോഹന്‍ പ്രകാശ്, സി പി ജോഷി, ജനാര്‍ദന്‍ ദ്വിനേദി എന്നിവര്‍ ഒഴിവാക്കപ്പെട്ടു.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ആദ്യമായി സ്ഥിരം ക്ഷണിതാക്കളായി ഉള്‍പ്പെടുത്തുന്നു എന്ന പ്രത്യേകതയും ഈ സമിതിക്കുണ്ട്.

മാര്‍ച്ചില്‍ നടന്ന പ്ലീനറി സമ്മേളനമാണ് സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തിയത്.

TAGS :

Next Story