Quantcast

19 വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്; അധ്യാപികയ്ക്ക് കാര്‍ സമ്മാനിച്ച് ഒരു ഗ്രാമം

താലൂക്കിലെ ജില്ലാ പരിഷത്തിന്റെ സ്കൂളിലെ അധ്യാപികയായ ലളിത ധുമാലിനാണ് ഗ്രാമവാസികള്‍ കാര്‍ സമ്മാനമായി നല്‍കിയത്

MediaOne Logo

Web Desk

  • Published:

    28 Aug 2018 5:11 AM GMT

19 വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്; അധ്യാപികയ്ക്ക് കാര്‍ സമ്മാനിച്ച് ഒരു ഗ്രാമം
X

വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ലഭിച്ചതിന്റെ സന്തോഷത്തില്‍ അവരെ പഠിപ്പിച്ച അധ്യാപികയ്ക്ക് ഗുരുദക്ഷിണയായി ഒരു കാര്‍ തന്നെ സമ്മാനിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ശിരൂര്‍ താലൂക്കിലെ പിമ്പിള്‍ ഖല്‍സ ഗ്രാമവാസികള്‍. താലൂക്കിലെ ജില്ലാ പരിഷത്തിന്റെ സ്കൂളിലെ അധ്യാപികയായ ലളിത ധുമാലിനാണ് ഗ്രാമവാസികള്‍ കാര്‍ സമ്മാനമായി നല്‍കിയത്. സ്കൂളിലെ 19 വിദ്യാര്‍ഥികളാണ് സര്‍ക്കാരിന്റെ വാര്‍ഷിക സ്കോളര്‍ഷിപ്പ് പരീക്ഷ പാസായത്.

മുന്‍പും ഗ്രാമവാസികള്‍ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും കാര്‍ കൊടുക്കുന്നത് ആദ്യമായിട്ടാണെന്ന് ലളിത പറഞ്ഞു. കുറെ വര്‍ഷങ്ങളായി ഞാനിവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ടൂ വീലറും ഫ്രിഡ്ജുമൊക്കെ ഗ്രാമത്തിലുള്ളവര്‍ സമ്മാനിക്കാറുണ്ട്..ലളിത കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ളവരാണ് ഇവിടുത്തുകാര്‍. അവരുടെ പഠനം മെച്ചപ്പെടുത്താന്‍ എല്ലാ സഹായവും ചെയ്യാറുണ്ടെന്നും ലളിത പറയുന്നു.

അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പരീക്ഷയിലാണ് 19 പേര്‍ പാസായത്. ഇതിനായി നേരത്തെ തന്നെ ലളിത കുട്ടികളെ ഒരുക്കിയിരുന്നു. ആഗസ്ത് 10നാണ് റിസല്‍റ്റ് വന്നത്. കഴിഞ്ഞ വര്‍ഷം 21 പേരാണ് ജില്ലാ പരിഷത്ത് സ്കൂളില്‍ നിന്നും പാസായത്. ജൂണ്‍ മാസം മുതലേ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. സ്കൂള്‍ സമയം കൂടാതെ കിട്ടുന്ന സമയങ്ങളിലെല്ലാം പഠിപ്പിച്ചു. അതിന് മികച്ച ഫലവും കിട്ടി. സ്കൂളില്‍ 350 കുട്ടികളാണ് ഉള്ളത്.

TAGS :

Next Story