Quantcast

യുപിയില്‍ റിട്ടയേര്‍ഡ് പൊലീസുകാരനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് തല്ലിക്കൊന്നു

ഖാന്റെ ഒരു കൈ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഖാന്‍ മരണപ്പെടുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    4 Sept 2018 11:25 AM IST

യുപിയില്‍ റിട്ടയേര്‍ഡ് പൊലീസുകാരനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് തല്ലിക്കൊന്നു
X

യുപിയില്‍ റിട്ടയേര്‍ഡ് പൊലീസുകാരനെ നടുറോഡിലിട്ട് തല്ലിക്കൊന്നു. 70 വയസുകാരനായ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സമദ് ഖാനാണ് അലഹാബാദില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഖാന്റെ ഒരു കൈ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഖാന്‍ മരണപ്പെടുകയായിരുന്നു.

ഖാനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ സൈക്കിളുമായി വരികയായിരുന്ന ഖാനെ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാള്‍ മുന്നോട്ട് വന്ന് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. അടിയേറ്റ് താഴെ വീണ ഖാന്‍ കൈ കൊണ്ട് തടയാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ അതിനുശേഷം രണ്ട് പേര്‍ കൂടി വരികയും വടികള്‍ ഉപയോഗിച്ച് ഖാനെ തല്ലിച്ചതക്കുകയുമായിരുന്നു.

സംഭവത്തില്‍ മുഖ്യപ്രതി ജുനൈദ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ 10ഓളെ ക്രിമിനല്‍ കേസുകള്‍ ഉള്ളതായും പൊലീസ് പറയുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 2006ല്‍ യുപി പൊലീസില്‍ നിന്നും വിരമിച്ചയാളാണ് സമദ് ഖാന്‍.

TAGS :

Next Story