‘പാകിസ്ഥാനില്‍ ഇപ്പോഴും പട്ടാള ഭരണം; എന്താകുമെന്ന് കാത്തിരുന്ന് കാണാം’ കേന്ദ്രമന്ത്രി വി.കെ സിംങ്
ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പാകിസ്ഥാനില്‍ ഇപ്പോഴും ഭരണം നടത്തുന്നത് പട്ടാളെ തന്നെയെന്ന് കേന്ദ്രമന്ത്രി വി.കെ സിംങ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ ഇതിന് എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
''നിങ്ങളെല്ലാവരും അവിടെ ഒരു മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ? എനിക്കറിയില്ല.. എന്തായാലും സൈന്യം പിന്താങ്ങുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. പട്ടാളം തന്നെയാണ് ഇപ്പോഴും അവിടെ ഭരണം നടത്തുന്നത്. പ്രധാനമന്ത്രി പട്ടാളത്തിന്റെ നിയന്ത്രണത്തിലാകുമോ പട്ടാളം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാകുമോ എന്നെല്ലാം നമുക്ക് കാത്തിരുന്ന് കാണാം.'' കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണെന്നും അനുകൂല സാഹചര്യമുണ്ടായാല്‍ മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചയുണ്ടാകൂവെന്നും വി.കെ സിങ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

