Quantcast

ഗോവയില്‍ വീണ്ടും നാടകീയത; പരീക്കര്‍ മന്ത്രിസഭയില്‍ നിന്ന് 2 മന്ത്രിമാര്‍ പുറത്ത്

റാഫല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയുന്നതിനാല്‍ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    24 Sep 2018 6:41 AM GMT

ഗോവയില്‍ വീണ്ടും നാടകീയത; പരീക്കര്‍ മന്ത്രിസഭയില്‍ നിന്ന് 2 മന്ത്രിമാര്‍ പുറത്ത്
X

ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ പുറത്ത്. മന്ത്രിമാരായ ഫ്രാന്‍സിസ് ഡിസൂസ, പന്ദുരംഗ് മണ്‍ഗെയ്ക്കര്‍ എന്നിവരാണ് പുറത്തുപോയത്. ആരോഗ്യകാരണങ്ങളാലാണ് ഇരുവരും മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം.

ഇരുവര്‍ക്കും പകരക്കാരായി ബി.ജെ.പി നേതാക്കളായ നിലേഷ് കബ്രാളും മിലിന്ദ് നായികും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പരീക്കര്‍ മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രിയാണ് പുറത്തായ ഫ്രാന്‍സിസ് ഡിസൂസ. സംസ്ഥാനത്തെ വൈദ്യുതി മന്ത്രിയാണ് പന്ദുരംഗ് മണ്‍ഗെയ്ക്കര്‍. അസുഖത്തെ തുടര്‍ന്ന് ഡിസൂസയെ അടുത്തിടെ യു.എസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ മസ്തിഷാഘാതം വന്നതിന് പിന്നാലെയാണ് മന്ത്രി പന്ദുരംഗ് മണ്‍ഗെയ്ക്കര്‍ ചികിത്സയിലായത്. ഇപ്പോള്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

ഇരുവര്‍ക്കും പകരക്കാരായി ബി.ജെ.പി നേതാക്കളായ നിലേഷ് കബ്രാളും മിലിന്ദ് നായികും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചിരുന്നു. അതേസമയം റാഫല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയുന്നതിനാല്‍ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരീക്കറെ മാറ്റിയാല്‍ അദ്ദേഹം ഈ വിവരങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്തേക്കാമെന്ന ഭയമാണ് ബി.ജെ.പിക്കെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പരീക്കര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ ശേഷം മൂന്നംഗ അഡൈ്വസറി കമ്മിറ്റിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത്. പരീക്കറിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 40 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടിരുന്നു.

ये भी पà¥�ें- ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന് അമിത് ഷാ

TAGS :

Next Story