Quantcast

പശ്ചിമ ബംഗാളില്‍ പെണ്‍കുട്ടികളെ കുത്തി കൊലപ്പെടുത്തി

ഭാര്യയുടെ പരാതിയുടെയും, തെളിവുകളുടെയും അടിസ്ഥാനത്തില്‍ കുട്ടികളുടെ പിതാവായ ബിപ്ലബ് കുമാറിനെ പൊലീസ് അറസ്റ്റ്.

MediaOne Logo

Web Desk

  • Published:

    5 Nov 2018 7:31 PM IST

പശ്ചിമ ബംഗാളില്‍ പെണ്‍കുട്ടികളെ കുത്തി കൊലപ്പെടുത്തി
X

പശ്ചിമ ബംഗാളിൽ രണ്ടു പെൺകുട്ടികളെ പിതാവ് കുത്തി കൊലപ്പെടുത്തിയതായി പരാതി. ബംഗാളിലെ പുർബ മെദിനിപ്പൂർ ജില്ലയിലെ പത്തും പതിനാലും വയസ്സുള്ള സീമ, പൂജ എന്നീ പെൺകുട്ടികളെയാണ് വീടിനകത്ത് കുത്തി കൊലപ്പടുത്തിയ നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഒളിവിലായിരുന്ന പിതാവ് ബിപ്ലബ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൊട്ടടുത്തുള്ള മാർക്കറ്റിൽ സാധനങ്ങൾ വാങ്ങി തിരിച്ച് വീട്ടിലെത്തിയ അമ്മ കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെയും, സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലീസ് ബിപ്ലബ് കുമാറിനെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

TAGS :

Next Story