മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
മുഖ്യമന്ത്രിയായി കമല്‍നാഥിനൊപ്പം 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുന്‍ പ്രതിപക്ഷ നേതാവ് അജയ് സിങ്ങിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ലെങ്കില്‍..

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. മുഖ്യമന്ത്രിയായി കമല്‍നാഥിനൊപ്പം 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുന്‍ പ്രതിപക്ഷ നേതാവ് അജയ് സിങ്ങിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന എം.എല്‍.എമാര്‍ ഭീഷണി മുഴക്കി.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരക്കാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നിയുക്ത മുഖ്യമന്ത്രി ഇന്ന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി സത്യപ്രതിജ്ഞ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഭോപ്പാലിലെ പരേഡ് ഗ്രൌണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.
ദ്വിഗ് വിജയ് സിങ്ങിന്റെ മകന്‍ ജയവര്‍ധന്‍ സിങ്, ഡോ ഗോവിന്ദ് സിങ്, ആരിഫ് അഖീല്‍ തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. ഇതിനിടെയാണ് പ്രമുഖ നേതാവ് അജയ് സിങ്ങിന് വേണ്ടി ആറ് എം.എല്‍.എമാരുടെ സമ്മര്‍ദ്ദ തന്ത്രം. മുന്‍ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങ്ങിന്റെ മകന്‍ അജയ് സിങ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മുന്‍ മന്ത്രിയും രണ്ട് തവണ പ്രതിപക്ഷ നേതാവുമായിരുന്ന അജയ് സിങ്ങ് ചുര്‍ഹത് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ആറായിരത്തില്‍പരം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
Adjust Story Font
16

