ഇന്‍ഡിഗോ വിമാനത്തില്‍ ബോംബെന്ന് സ്ത്രീയുടെ മുന്നറിയിപ്പ്; വിമാനം നിലത്തിറക്കി
ചിലരുടെ ചിത്രങ്ങളും ഈ സ്ത്രീ കാണിച്ചു. ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നും പറഞ്ഞു

ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ലക്നൌവിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.

രാവിലെ ആറ് മണിക്ക് പുറപ്പെട്ട 6ഇ 3612 വിമാനത്തിലായിരുന്നു ഭീഷണി. നിലത്തിറക്കി പരിശോധന നടത്തിയ ശേഷം 8.40നാണ് യാത്ര പുനരാരംഭിച്ചത്. രണ്ടര മണിക്കൂര്‍ വൈകി 10.45ന് വിമാനം ഡല്‍ഹിയിലെത്തി. സംഭവത്തെ കുറിച്ച് ഇന്‍ഡിഗോ ഔദ്യോഗികമായി ഒരു വിശദീകരണവും നല്‍കിയിട്ടില്ല.

ഗോ എയര്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകാനിരുന്ന സ്ത്രീയാണ് ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്ന് അറിയിച്ചത്. ചിലരുടെ ചിത്രങ്ങളും ഈ സ്ത്രീ കാണിച്ചു. ഇവര്‍ രാജ്യത്തിന് ഭീഷണിയാണെന്നും പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇവരെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Next Story
Adjust Story Font
16

