Quantcast

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യത്തിനൊരുങ്ങി എസ്.പിയും ബി.എസ്.പിയും   

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഇന്നലെ ബി.എസ്.പി അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    5 Jan 2019 7:28 AM GMT

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യത്തിനൊരുങ്ങി എസ്.പിയും ബി.എസ്.പിയും   
X

ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ്.പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഇന്നലെ ബി.എസ്.പി അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി.

ഉത്തര്‍ പ്രദേശിലെ 80 സീറ്റുകളില്‍ 37 സീറ്റുകളില്‍ വീതം ഇരു പാര്‍ട്ടികളും മത്സരിക്കുമെന്നാണ് നിലവിലെ ധാരണ. ബാക്കിയുള്ള ആറ് സീറ്റുകള്‍ മഹാസഖ്യത്തിന്റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനും തീരുമാനിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് ജനുവരി 15ന് അന്തിമ തീരുമാനമുണ്ടാകും.‌

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്‍ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെയാണ് എസ്.പി കോണ്‍ഗ്രസില്‍ നിന്നും അകന്നത്. മധ്യപ്രദേശില്‍ എസ്.പി എം.എല്‍.എക്ക് മന്ത്രിസ്ഥാനം നല്‍കാതിരുന്നതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ലെന്നാണ് പരാതി. മധ്യപ്രദേശില്‍ നിരപരാധികളായ ദലിതര്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ ചുമത്തിയ കേസുകള്‍ കമല്‍നാഥ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പുനരാലോചിക്കുമെന്ന് മായാവതിയും വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെയാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി പൊതുതെരഞ്ഞെടുപ്പിനായി സഖ്യമുണ്ടാക്കാന്‍ എസ്.പി - ബി.എസ്.പി പാര്‍ട്ടികള്‍ തീരുമാനിച്ചത്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യമുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യു.പിയിലെ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

TAGS :

Next Story