‘ഇവിടെ ഒന്നും കിട്ടിയില്ല...’ ? ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് വനിതാ കായികതാരം; നാവടക്കണമെന്ന് മന്ത്രി
പാരിതോഷിക പ്രഖ്യാപനം വെറും വാഗ്ദാനം മാത്രമാണോ നല്‍കുമോയെന്ന് വ്യക്തമാക്കണമെന്ന് മനു ട്വിറ്ററിലൂടെ ചോദിച്ചിരുന്നു.

യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ വനിതാ ഷൂട്ടിങ് താരം മനു ഭാക്കറിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹരിയാന കായികമന്ത്രി അനില്‍ വിജ്. 2018 ലെ യൂത്ത് ഒളിമ്പിക്സില്‍ ഷൂട്ടിങില്‍ സ്വര്‍ണം നേടിയതിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ച രണ്ടു കോടി രൂപ വൈകുന്ന സാഹചര്യത്തില്‍ ട്വിറ്ററിലൂടെ മനു അതൃപ്തി പ്രകടിപ്പിച്ചതാണ് കായികമന്ത്രിയെ പ്രകോപിപ്പിച്ചത്.

പാരിതോഷിക പ്രഖ്യാപനം വെറും വാഗ്ദാനം മാത്രമാണോ നല്‍കുമോയെന്ന് വ്യക്തമാക്കണമെന്ന് മനു ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് കായികമന്ത്രി അനില്‍ വിജ് രംഗത്തെത്തിയത്. രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുള്ള മന്ത്രിയുടെ ട്വീറ്റിന്‍റെ കോപ്പിയും മനു ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതുപോലെയുള്ള വിഷയങ്ങള്‍ മനു പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിന് മുമ്പ് കായിക വകുപ്പുമായി ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മനുവിന്‍റെ ട്വീറ്റിലെ ഭാഷ സംസ്ഥാനത്തിന്‍റെ പ്രതിച്ഛായക്ക് കളങ്കം വരുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും മന്ത്രി വിമര്‍ശിച്ചു. കായികതാരങ്ങള്‍ക്ക് കുറച്ചൊക്കെ അച്ചടക്കം വേണം. വെറുതെ വിവാദമുണ്ടാക്കിയ മനു മാപ്പ് പറയണമെന്നും അവര്‍ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുള്ളതാണെന്നും മന്ത്രി പറഞ്ഞു. മനു നാവടക്കി ഷൂട്ടിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

