Quantcast

എസ്.പിയും ബി.എസ്.പിയും ഒരുമിക്കുന്നു; റെയ്ഡിനിറങ്ങി സി.ബി.ഐ

സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയപ്രതികാരം തീര്‍ക്കുകയാണെന്ന് അഖിലേഷും കോണ്‍ഗ്രസും പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    6 Jan 2019 8:07 PM IST

എസ്.പിയും ബി.എസ്.പിയും ഒരുമിക്കുന്നു; റെയ്ഡിനിറങ്ങി സി.ബി.ഐ
X

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ലക്ഷ്യമിട്ട് സി.ബി.ഐ റെയ്ഡ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി-എസ്.പി സഖ്യധാരണ ഉറപ്പായതിന് പിന്നാലെയാണ് റെയ്ഡ്. സി.ബി.ഐ വെച്ച് ഭയപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എതിര്‍ക്കുന്നവരെ മുഴുവന്‍ ഭരണഘടന സംവിധാനങ്ങളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് ബി.ജെ.പിയുടെ രീതിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയപ്രതികാരം തീര്‍ക്കുകയാണെന്ന് അഖിലേഷും കോണ്‍ഗ്രസും പ്രതികരിച്ചു.

യു.പിയിലെയും ‍ഡല്‍ഹിയിലെയും 14 ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. 2012-16 കാലത്ത് ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലെ അനധികൃത ഖനനം സംബന്ധിച്ച ക്രമക്കേടുകളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ഗായത്രി പ്രജാപതിക്കും മുഖ്യമന്ത്രിയായിരുന്ന അഖിലേഷിനും ക്രമക്കേടില്‍ പങ്കുണ്ടെന്നും ഇതിന്റെ തെളിവുകള്‍ തേടിയാണ് റെയ്ഡെന്നുമാണ് ബി.ജെ.പിയുടെ ആക്ഷേപം. ലോക്സഭ തെരഞ്ഞെടുപ്പിന് ഒന്നിച്ച് മത്സരിക്കാന്‍ എസ്.പിയും ബി.എസ്.പിയും ധാരണയിലെത്തിയതിന്റെ പിന്നാലെയുള്ള റെയ്ഡ് രാഷ്ട്രീയ പ്രതികാരമെന്ന് അഖിലേഷ് ആരോപിച്ചു. സി.ബി.ഐ വെച്ച് ഭയപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും അഖിലേഷ് പറഞ്ഞു.

ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എതിര്‍ക്കുന്നവരെ മുഴുവന്‍ ഭരണഘടന സംവിധാനങ്ങളെ ഉപയോഗിച്ച് വേട്ടയാടുന്നതാണ് ബി.ജെ.പിയുടെ രീതിയെന്ന് കപില്‍സിബല്‍ ആരോപിച്ചു.

TAGS :

Next Story