Quantcast

കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ടതിനെ പിന്തുണച്ച് പ്രസ്താവന: ഒഡീഷ കൃഷി മന്ത്രി രാജിവെച്ചു

കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ടതിനെ പിന്തുണച്ച് നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി.

MediaOne Logo

Web Desk

  • Published:

    6 Jan 2019 7:33 PM IST

കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ടതിനെ പിന്തുണച്ച് പ്രസ്താവന: ഒഡീഷ കൃഷി മന്ത്രി രാജിവെച്ചു
X

ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ടതിനെ പിന്തുണച്ച് നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി.

പിപിലി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളെ ഭൂവനേശ്വര്‍ അഡീഷണല്‍ കോടതി വെറുതെവിട്ടിരുന്നു. ഇതിനു പിന്നാലെ മന്ത്രി നടത്തിയ പരാമര്‍ശം വിവാദമാവുകയായിരുന്നു. ''എന്റെ സഹതാപമെല്ലാം ഇരയോടാണ്. പക്ഷേ കോടതി വിധിയെ ഞാന്‍ മാനിക്കുന്നു. സത്യം വിജയിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.'' ഇപ്രകാരമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പ്രസ്താവനക്കെതിരെ മഹിളാ കോണ്‍ഗ്രസും മഹിളാ മോര്‍ച്ചയും മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി രാജിവക്കണമെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ ആവശ്യം.

TAGS :

Next Story