Quantcast

പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ബി.ജെ.പി പാര്‍ലമെന്‍റില്‍

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈയാണ് ആവശ്യപ്പെട്ടത്. അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബി.ജെ.പി.

MediaOne Logo

Web Desk

  • Published:

    7 Jan 2019 6:03 PM IST

പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ബി.ജെ.പി പാര്‍ലമെന്‍റില്‍
X

ശബരിമല അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി. ലോക്സഭയില്‍ എം.പി നിഷികാന്ത് ദുബെയാണ് ആവശ്യം ഉന്നയിച്ചത്. ഹര്‍ത്താലിന്റെ മറവില്‍ നടന്ന ആര്‍.എസ്.എസ് അക്രമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ലോകസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

കേരള സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മുന്നറിയിപ്പും വി മുരളീധരന്‍ എം.പിയെ വധിക്കാന്‍ സി.പി.എം ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണവും വന്നതിന് പിന്നാലെയാണ് ലോകസഭയിലെ ബി.ജെ.പി നീക്കം. ശൂന്യവേളയില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള എം.പി നിഷികാന്ത് ദുബെയാണ് കേരള സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ചത്. വി മുരളീധരന്‍ എം.പിയുടെ കണ്ണൂരിലെ കുടുംബ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു.

അക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തിലെ സംഘപരിവാര്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ സമ്പത്ത് എം.പിയാണ് പാര്‍ലമെന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെതിരെ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടുവെന്ന് സമ്പത്ത് ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ വരെ ആക്രമിക്കപ്പെട്ടുവെന്നും നോട്ടീസില്‍ പറയുന്നു.

TAGS :

Next Story