മോദിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ വിജയം ആവര്‍ത്തിക്കാനൊരുങ്ങി ബി.ജെ.പി; ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ തട്ടകമെന്നത് തന്നെയാണ് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ തട്ടകമെന്നത് തന്നെയാണ് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ എന്നത് പോലെ മുഴുവന്‍ സീറ്റുകളും നേടി വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ തെറ്റ് തിരുത്തി പകുതിയിലധികം സീറ്റുകള്‍ നേടാമെന്ന ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് ഇത്തവണ അങ്കത്തിനൊരുങ്ങുന്നത്.
വിജയത്തില്‍ കുറഞ്ഞെതൊന്നും ബി.ജെ.പിക്ക് പ്രതീക്ഷിക്കാനാകാത്ത സംസ്ഥാനമാണ് ഗുജറാത്ത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 26 മണ്ഡലങ്ങളിലെയും മിന്നുന്ന ജയം പാര്‍ട്ടിക്ക് നല്‍കിയ ആത്മവിശ്വസം ചെറുതൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടമകായിരുന്ന മണ്ണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് സുവ്യക്തമായ സ്വാധീനമുള്ളിടം. മോദി തരംഗമുണ്ടെന്ന് ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്ന സംസ്ഥാനം. ഇതെല്ലാം തന്നെയാണ് ഗുജറാത്തില്‍ ഇത്തവണയും ശക്തി ദുര്‍ഗം തീര്‍ക്കാനാകുമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ക്ക് പിന്നില്‍.

ദേശീയ തലത്തില്‍ പോലും കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്നതായിരുന്നു ഗുജറാത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ തെറ്റ് തിരുത്തി, പ്രചാരണം ശക്തമാക്കി അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി ‘മിഷന്‍ 50’ക്ക് കോണ്‍ഗ്രസ് തുടക്കമിട്ട് കഴിഞ്ഞു. 13 സീറ്റെങ്കിലും നേടുകയാണ് ലക്ഷ്യം. വിജയ സാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്തി ബൂത്ത് തലം മുതല്‍ പ്രചാരണവും ആരംഭിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍ മോഡലില്‍ യുവാക്കളെ മുന്‍നിര്‍ത്തിയാകും പോരാട്ടം. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവെച്ച ശക്തമായ മത്സരം ബി.ജെ.പിക്ക് വെല്ലുവിളിയാകും. സീറ്റുകളുടെ എണ്ണവും വോട്ട് വിഹിതവും വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
ജനപിന്തുണയുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങളും ബി.ജെ.പി തുടങ്ങി കഴിഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഒ.ബി.സിക്കാരിലും ബി.ജെ.പിക്കും കോണ്‍ഗ്രസിനും കണ്ണുണ്ട്. ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയ ആക്ടിവിസ്റ്റുകള്‍ക്ക് ജനവിധിയിലുണ്ടാക്കാന്‍ കഴിയുന്ന സ്വാധീനവും ചെറുതായിരിക്കില്ല.
Adjust Story Font
16

