അഖിലേഷിനെതിരായ സി.ബി.ഐ റെയ്ഡുകള്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടെന്ന് ഗുലാം നബി ആസാദ്
യു.പിയില്‍ മഹാസഖ്യം രൂപീകരിക്കാന്‍ ഒരുങ്ങിയതിന് പിന്നാലെ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ സി.ബി.ഐ റെയ്ഡുകള്‍ ആരംഭിച്ചത്...

യു.പിയില്‍ മഹാസഖ്യം രൂപീകരിക്കാന്‍ ഒരുങ്ങിയതിന് പിന്നാലെ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ സി.ബി.ഐ റെയ്ഡുകള്‍ ആരംഭിച്ചത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി വേട്ടയാടുകയാണ്. രാജ്യം കണ്ട വന്‍ കുംഭകോണങ്ങളിലൊന്നാണ് റഫാല്‍ അഴിമതിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ‘’മഹാസഖ്യം ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ അഖിലേഷിനെതിരെ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ഈ സര്‍ക്കാര്‍ എവിടെയായിരുന്നു. അന്നൊന്നും അന്വേഷണം നടത്തിയില്ലല്ലോ..?’’ ഗുലാം നബി ആസാദ് ചോദിച്ചു.
Next Story
Adjust Story Font
16

