ബംഗാള്‍ സര്‍ക്കാര്‍ വീണ്ടും അനുമതി നിഷേധിച്ചു; അമിത് ഷായുടെ റാലി റദ്ദാക്കി
കഴിഞ്ഞ ദിവസം മാല്‍ഡയിലെ റാലിയില്‍ പങ്കെടുക്കുന്നതിനും അമിതാഷായുടെ ഹെലികോപ്ടറിന് മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന്..

പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന റാലി റദ്ദാക്കി. അമിത് ഷായുടെ ഹെലികോട്പര്‍ ഇറങ്ങുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ വീണ്ടും അനുമതി നിഷേധിച്ചതാണ് കാരണം. എന്നാല്‍ ആരോഗ്യ കാരണങ്ങളാലാണ് റാലി റദ്ദാക്കിയതെന്നാണ് ബി.ജെ.പി വിശദീകരണം.
കഴിഞ്ഞ ദിവസം മാല്‍ഡയിലെ റാലിയില്‍ പങ്കെടുക്കുന്നതിനും അമിതാഷായുടെ ഹെലികോപ്ടറിന് മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ഹോട്ടല്‍ പരിസരത്തുള്ള ഹെലിപാഡിലാണ് ബി.ജെ.പി അധ്യക്ഷന്‍റെ ഹെലികോപ്ടര്‍ ഇറങ്ങിയത്. മാല്‍ഡയിലെ റണ്‍വേയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ ഇതിന് പിന്നാലെ ജാര്‍ഗ്രാമിലും ഹെലികോപ്ടര്‍ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.
ഹെലികോപ്ടര്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് നിലപാട് എടുത്തതോടെ റാലി റദ്ദാക്കുന്നതായി അമിത് ഷാ ബി.ജെ.പി നേതാക്കളെ അറിയിച്ചു. എന്നാല്‍ ശാരീരികാസ്വസ്ഥതകള്‍ ഉള്ളതിനാല്‍ റാലിയില്‍ അമിത് ഷാ പങ്കെടുക്കുന്നില്ലെന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക വിശദീകരണം. എച്ച് വണ്‍ എന്‍ വണ്‍ രോഗബാധ ഉള്ളതിനാല്‍ ഡോക്ടര്‍മാര്‍ റാലികളില്‍ പങ്കെടുക്കുരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സുരിയിലെ റാലിയിലും അമിത് ഷാ പങ്കെടുക്കുന്നില്ലെന്നും പകരം സ്മൃതി ഇറാനിയാകും പങ്കെടുക്കുകയെന്നും ബി.ജെ.പി അറിയിച്ചിട്ടുണ്ട്. അതേസമയം ഹെലികോപ്ടര്‍ അനുമതി നിഷേധിച്ചതില്‍ മമതാ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം കഴിഞ്ഞ ദിവസത്തെ റാലിയില്‍ അമിത് ഷാ ഉന്നയിച്ചിരുന്നു.
Adjust Story Font
16

