Quantcast

ഗാന്ധിവധം പുനരാവിഷ്കരിച്ച സംഭവം: ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസെടുത്തു

അതേസമയം ഗാന്ധി വധം പുനരാവിഷ്കരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് തന്നെയാണ് നിലപാടെന്നും ദസ്റാഘോഷത്തിന്‍റെ ഭാഗമായി രാവണന്‍റെ കോലം കത്തിക്കാറില്ലേയെന്നും..

MediaOne Logo

Web Desk

  • Published:

    31 Jan 2019 7:42 AM GMT

ഗാന്ധിവധം പുനരാവിഷ്കരിച്ച സംഭവം:  ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസെടുത്തു
X

ഗാന്ധി വധം പുനരാവിഷ്കരിച്ച സംഭവത്തില്‍ ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസ്. രണ്ട് പേരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഗാന്ധിവധം പുനരാവിഷകരിച്ചതില്‍ തെറ്റില്ലെന്ന് ഹിന്ദു മഹാസഭാ നേതാവ് അശോക് പാണ്ഡെ പ്രതികരിച്ചു.

നാഥുറാം ഗോഡ്സെ മഹാത്മഗാന്ധിയെ വധിച്ചത് ശൌര്യദിവസായി ആഘോഷിക്കുന്ന ഹിന്ദു മഹാസഭാ ഇതിന്‍റെ ഭാഗമായിട്ടായിരുന്നു ഗാന്ധിജിയുടെ കോലം കത്തിച്ചത്. ഗാന്ധിജിയുടെ ചിത്രത്തില്‍ നിറയൊഴിച്ച് കൃത്രിമ രക്തമൊഴുക്കിയശേഷം കത്തിക്കുകയായിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോലത്തില്‍ നിറയൊഴിക്കുന്നതിന് നേതൃത്വം വഹിച്ച ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ അടക്കം പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയതത്. ഇതില്‍ മനോജ് സൈനി, അഭിഷേക് എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.

മതവൈരം സൃഷ്ടിക്കല്‍, കലാപശ്രമം അടക്കമുള്ള വകുപ്പകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇത്തരം ഒരു പരിപാടി നടത്താന്‍ അധികൃതരുടെ അനുമതി തേടിയില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗാന്ധി വധം പുനരാവിഷ്കരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് തന്നെയാണ് നിലപാടെന്നും ദസ്റാഘോഷത്തിന്‍റെ ഭാഗമായി രാവണന്‍റെ കോലം കത്തിക്കാറില്ലേയെന്നും ഹിന്ദു മഹാസഭാ നേതാവ് അശോക് പാണ്ഡെ ചോദിച്ചു. ഗാന്ധിജിയാണ് ഇന്ത്യ വിഭജനത്തിന് കാരണക്കാരനെന്നും ഹിന്ദു മഹാസഭ കുറ്റപ്പെടുത്തി.

TAGS :

Next Story