Quantcast

കലിയടങ്ങാതെ കോവിഡ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു

മരണം 30,000 കവിഞ്ഞു.സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും

MediaOne Logo

  • Published:

    24 July 2020 6:44 AM IST

കലിയടങ്ങാതെ കോവിഡ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു
X

രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു. മരണം 30,000 കവിഞ്ഞു.

സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും. മഹാരാഷ്ട്രയിൽ 9895 പുതിയ കേസുകളും 298 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര, കർണാടക, ഗുജറാത്ത് ജമ്മു കശ്മീർ, പഞ്ചാബ് തുടങ്ങിയിടങ്ങളിൽ പ്രതിദിന കണക്കിൽ വർദ്ധനവ് രേഖപ്പെടുത്തി.

ഡൽഹിയിൽ 1041 കേസുകൾ ഇന്നലെ സ്ഥിരീകരിച്ചു.ഇതിനിടെ ഡൽഹി കോവിഡ് കെയർ സെന്‍ററില്‍ ചികിത്സയിൽ ഇരുന്ന 14 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കോവിഡ് ബാധിതനെ പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story