Quantcast

'തമിഴ്നാട്ടിലേക്കൊന്നു വരണം, ഞങ്ങളെ ജയിപ്പിക്കണം' പ്രധാനമന്ത്രിയെ ട്രോളി ഡി.എം.കെ സ്ഥാനാര്‍ഥികള്‍

പരിഹാസത്തെ എങ്ങനെ വിവേകപരമായി ഉപയോഗിക്കാമെന്നതിന്‍റെ തെളിവാണ് ഡി.എം.കെ സ്ഥാനാര്‍ഥികളുടെ ക്യാമ്പെയിന്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

MediaOne Logo

Web Desk

  • Published:

    2 April 2021 10:14 AM GMT

തമിഴ്നാട്ടിലേക്കൊന്നു വരണം, ഞങ്ങളെ ജയിപ്പിക്കണം പ്രധാനമന്ത്രിയെ ട്രോളി ഡി.എം.കെ സ്ഥാനാര്‍ഥികള്‍
X

തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയോട് പ്രചാരണത്തിനെത്താന്‍ ആഹ്വാനം ചെയ്ത് ഡി.എം.കെ സ്ഥാനാര്‍ഥികള്‍. ബിജെപി ഘടകക്ഷിയായ എ.ഐ.ഡി.എം.കെ അല്ലേ മോദിയോട് വരാന്‍ പറയേണ്ടത് എന്നായിരിക്കും ഏവരും ചിന്തിക്കുന്നത്. എന്നാല്‍ ഇവിടെ മോദിയോട് വരാന്‍ പറഞ്ഞിരിക്കുന്നത് ഡി.എം.കെയാണ്...! സംഭവം പരിഹാസമാണ്, മോദി പ്രചാരണത്തിനായി എത്തിയാല്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ഡി.എം.കെ സ്ഥാനാര്‍ഥികള്‍ വിജയിക്കും എന്ന അര്‍ഥത്തിലാണ് മോദിയോട് പ്രചാരണത്തിനായി എത്താന്‍ പറയുന്നത്. ഡിഎംകെ സ്ഥാനാര്‍ഥികള്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ക്യാമ്പെയിന് തുടക്കമിട്ടത്

ട്വിറ്ററിലൂടെയാണ് ഡി.എം.കെ സ്ഥാനാര്‍ഥികള്‍ ആക്ഷേപഹാസ്യം ക്യാമ്പെയിന്‍ ആയി ഏറ്റെടുത്ത് തുടങ്ങിയത്. പരിഹാസത്തെ എങ്ങനെ വിവേകപരമായി ഉപയോഗിക്കാമെന്നതിന്‍റെ തെളിവാണ് ഡി.എം.കെ സ്ഥാനാര്‍ഥികളുടെ ക്യാമ്പെയിന്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

നരേന്ദ്രമോദിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ട്വീറ്റുകളെല്ലാം. 'ദയവായി ഞാന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ എ.ഐ.ഡി.എം.കെക്കായി അങ്ങ് പ്രചാരണത്തിനെത്തണം, അത് ഞങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായകമാകും' ഇങ്ങനെ പോകുന്നു ഡി.എം.കെ സ്ഥാനാര്‍ഥികളുടെ ട്വീറ്റുകള്‍

തമിഴ്നാടിന്‍റെ രാഷ്ട്രീയചിത്രം ചികയുന്നവര്‍ എ.ഐ.എ.ഡി.എം.കെയെ ഇത്തവണ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പാണ്. ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ തമിഴ്നാടില്‍ സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നത് തന്നെയായിരിക്കും പ്രധാന നോട്ടം. എ.ഐ.ഡി.എം.കെയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ നേട്ടമുണ്ടാക്കാനായാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വരെ ആവശ്യപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിനുള്ള ശേഷമുള്ള പ്രധാന തെരഞ്ഞെടുപ്പാണ് വരുന്നത് എന്നതും തമിഴ്നാടിനെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കുക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story