Quantcast

അല്‍ അഖ്സയില്‍ പ്രാര്‍ഥിക്കാനുള്ള ഫലസ്തീനികളുടെ അവകാശം ലംഘിക്കപ്പെടരുത്: കോണ്‍ഗ്രസ്

'സുരക്ഷിതമായ അന്തരീക്ഷത്തിൽ അന്തസ്സോടെ ജീവിക്കാൻ ഇരുവിഭാഗങ്ങള്‍ക്കും അവകാശമുണ്ട്. ഇന്ത്യ ഇടപെടണം'

MediaOne Logo

Web Desk

  • Published:

    15 May 2021 5:47 PM IST

അല്‍ അഖ്സയില്‍ പ്രാര്‍ഥിക്കാനുള്ള ഫലസ്തീനികളുടെ അവകാശം ലംഘിക്കപ്പെടരുത്: കോണ്‍ഗ്രസ്
X

ഇസ്രായേല്‍ - ഫലസ്തീന്‍ പ്രശ്നത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്. യുഎൻ രക്ഷാ സമിതിയുടെ അടിയന്തര ഇടപെടൽ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ വിദേശകാര്യ വിഭാഗം തലവനാണ് ആനന്ദ് ശര്‍മ.

സുരക്ഷിതമായ അന്തരീക്ഷത്തിൽ അന്തസ്സോടെ ജീവിക്കാൻ ഫലസ്തീൻ ജനതയ്ക്ക് അവകാശമുണ്ട്. ഇസ്രായേൽ ജനതയ്ക്കുമുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ അൽ അഖ്സ പള്ളിയിൽ പ്രാർത്ഥിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം ലംഘിക്കപ്പെടരുത്. ജറുസലേമിലെ ആസൂത്രിത സംഭവങ്ങൾ പിരിമുറുക്കത്തിനും അക്രമത്തിനും കാരണമായി. ഗസയ്ക്ക് മേലുള്ള വ്യോമാക്രമണവും ഹമാസിന്‍റെ റോക്കറ്റ് ആക്രമണവും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരപരാധികളുടെ ജീവന് അപഹരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ആനന്ദ് ശർമ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ഉടൻ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ യുഎൻ സുരക്ഷാ സമിതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു. ധാർമികവും മാനുഷികവുമാണ് പ്രശ്നം. യുഎൻ‌എസ്‌സി അംഗമെന്ന നിലയിൽ ഇന്ത്യ ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

TAGS :

Next Story