Quantcast

രോഗവ്യാപന തോത് കുറയുമ്പോഴും മരണനിരക്ക് കൂടുന്നു; പ്രതിദിന മരണം 4500 കടന്നു

4529 മരണം സ്ഥിരീകരിച്ചു. 3,89,851 പേർ രോഗമുക്തരായി

MediaOne Logo

Web Desk

  • Published:

    19 May 2021 8:48 AM GMT

രോഗവ്യാപന തോത് കുറയുമ്പോഴും മരണനിരക്ക് കൂടുന്നു; പ്രതിദിന മരണം 4500 കടന്നു
X

രാജ്യത്ത് കോവിഡ് പ്രതിദിന മരണം 4500 കടന്നു. 4529 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ കൂടുതൽ കമ്പനികൾക്ക് നിർമാണ അനുമതി നൽകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. കുട്ടികളിൽ കോവാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകിയതിൽ ഡൽഹി ഹൈക്കോടതി ഡിസിജിഐക്ക് നോട്ടീസ് അയച്ചു.

രോഗവ്യാപന തോത് കുറയുമ്പോഴും പ്രതിദിന മരണ നിരക്ക് കുതിച്ചുയരുകയാണ്. 4529 മരണം സ്ഥിരീകരിച്ചു. 3,89,851 പേർ രോഗമുക്തരായി. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 7 ശതമാനത്തിൽ താഴെയായി.2 മുതൽ 18 വയസ്സുവരെയുളളവരിൽ കോവാക്സിൻ ക്ലിനിക്കൽ പരിശോധനക്ക് അനുമതി നൽകിയിതിന് എതിരായി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ഡൽഹി ഹൈക്കോടതി ഡിസിജിഐയ്ക്ക് നോട്ടീസ് അയച്ചു. ക്ലിനിക്കൽ പരീക്ഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. വാക്സിൻ ക്ഷാമം പരിഹരിക്കാൻ കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണമെന്നും ഇതിലൂടെ 20 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

കൊറോണ വൈറസിന്‍റെ സിംഗപ്പൂർ വകഭേദം വ്യാപിക്കുന്നതായുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ പ്രസ്താവനക്കെതിരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രംഗത്തെത്തി. ഇന്ത്യയുടെ നിലപാടല്ല കേജ്‍രിവാള്‍ പറയുന്നതെന്നും നിരുത്തരവാദപരമായ പ്രസ്താവനകൾ ഇന്ത്യയുടെ പങ്കാളികളായ രാജ്യങ്ങളുമായുള്ള നല്ലബന്ധം തകർക്കാനെ ഉപകരിക്കൂ എന്നും ജയ്ശങ്കർ പറഞ്ഞു. കോവിഡ് ബാധിച്ച് യുപിയിൽ ഒരു മന്ത്രികൂടി മരിച്ചു.റവന്യൂ വകുപ്പ് മന്ത്രി വിജയ് കശ്യപ് ആണ് മരിച്ചത്.

TAGS :

Next Story