രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 60,753 പേർക്ക്
1647 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണങ്ങള്‍ 3,85,137 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 74 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1,647 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 3,85,137 ആയി.
97,743 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 2,86,78,390 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.16 ശതമാനമാണ് രോഗമുക്തി നിരക്ക്. 7,60,019 പേര്‍ നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അഞ്ച് ശതമാനത്തിൽ താഴെയാണ്. 2.98 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, 27.23 കോടി പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

