Quantcast

രാജ്യത്തിന് ആശ്വാസം; കോവിഡ്​ രോഗികളുടെ എണ്ണവും മരണ സംഖ്യയും കുറഞ്ഞു

രാജ്യത്ത് ​1,14,460 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    6 Jun 2021 4:48 AM GMT

രാജ്യത്തിന് ആശ്വാസം; കോവിഡ്​ രോഗികളുടെ എണ്ണവും മരണ സംഖ്യയും കുറഞ്ഞു
X

ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യ​ത്ത്​ പുതുതായി 1,14,460 പേർക്കാണ്​​ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,89,232 പേർ രോ​ഗ മുക്തിനേടി. മരണസംഖ്യയിലും കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. 2677 മരണങ്ങളാണ്​ കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചത്​.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 2,88,09,339 ആയി ഉയർന്നു. 2,69,84,781 പേർ ​ഇതുവരെ രോഗമുക്​തി നേടി. 14,77,799 പേരാണ്​ നിലവിൽ​ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. 3,46,759 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്.

23,13,22,417 പേർക്കാണ് രാജ്യത്ത്​ ഇതുവരെ വാക്​സിൻ ലഭ്യമായത്​. ഡിസംബറിനകം പരമാവധി പേർക്ക്​ വാക്​സിൻ നൽകാനാണ്​ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നാല്​ വാക്​സിനുകളെങ്കിലും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ്​ കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നത്​.

TAGS :

Next Story