Quantcast

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ രോഗം ബാധിച്ചത് 62,480 പേര്‍ക്ക്

1,587 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 88,977 പേര്‍ രോഗമുക്തരായി.

MediaOne Logo

Web Desk

  • Updated:

    2021-06-18 04:55:14.0

Published:

18 Jun 2021 10:21 AM IST

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ രോഗം ബാധിച്ചത് 62,480 പേര്‍ക്ക്
X

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,587 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 88,977 പേരാണ് രോഗമുക്തരായത്. രോഗമുക്​തി നിരക്ക്​ 96.03 ശതമാനമായി ഉയര്‍ന്നു.

കേരളത്തില്‍ മാത്രമാണ് കഴിഞ്ഞ ദിവസം പതിനായിരത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്(12,469). 2,97,62,793 ആണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 2,85,80,647 പേര്‍ രോഗമുക്തി നേടി. 3,83,490 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

7,98,656 പേര്‍ നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നു. 72 ദിവസത്തിന്​ ശേഷമാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം എട്ട്​ ലക്ഷത്തിൽ താഴെയെത്തുന്നത്.

38,71,67,696 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,29,476 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐ.സി.എം.ആർ അറിയിച്ചു. ഇതുവരെ 26,89,60,399 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

TAGS :

Next Story