Quantcast

ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതിന് ഭാര്യയെയും പെണ്‍മക്കളെയും കിണറ്റില്‍ തള്ളി; ഒരു കുഞ്ഞ് മരിച്ചു

ഭാര്യയേയും മക്കളേയും കൊല്ലുമെന്ന് ഏറെക്കാലമായി ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jun 2021 7:36 AM GMT

ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതിന് ഭാര്യയെയും പെണ്‍മക്കളെയും കിണറ്റില്‍ തള്ളി; ഒരു കുഞ്ഞ് മരിച്ചു
X

മധ്യപ്രദേശിലെ ഛതര്‍പൂരിൽ ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും യുവാവ് കിണറ്റില്‍ തള്ളി. എട്ടുവയസുകാരിയായ മകള്‍ കിണറ്റില്‍ മുങ്ങി മരിച്ചു. ക്രൂരതക്കിരയായ ഇളയ കുഞ്ഞിന് മൂന്നു മാസം മാത്രമായിരുന്നു പ്രായം. ഞായറാഴ്ചയായിരുന്നു സംഭവം.

ഭാര്യവീട്ടില്‍ നിന്നും കുടുംബത്തെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്ന ഇയാള്‍ വഴിമധ്യേ, ഒരു കിണറിന് സമീപം ബൈക്ക് നിര്‍ത്തി ഭാര്യയെയും മക്കളെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സഹായത്തിന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് ഇയാള്‍ സ്ഥലത്തു നിന്നും പോകുകയും ചെയ്തു.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ നിന്നും പിടിച്ച് കയറി. എന്നാൽ, പ്രദേശവാസികള്‍ സഹായത്തിനായി എത്തിയപ്പോഴേക്കും മൂത്ത കുട്ടി മുങ്ങിമരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി. പ്രതിയെ കണ്ടെത്താൻ തെരച്ചില്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു. ഭാര്യയേയും മക്കളേയും കൊല്ലുമെന്ന് ഏറെക്കാലമായി ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പ്രതികരിച്ചു.ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതിന് ഭാര്യയെയും പെണ്‍മക്കളെയും കിണറ്റില്‍ തള്ളി; ഒരു കുട്ടി മരിച്ചു

TAGS :

Next Story