Quantcast

കടിച്ച മൂർഖന്റെ കഴുത്തിന് പിടിച്ച് യുവാവ് ആശുപത്രിയിൽ

തന്നെ കടിച്ച മൂർഖൻ പാമ്പിന്റെ കഴുത്തിന് പിടിച്ച് യവാവ് ആശുപത്രിയിൽ. കര്‍ണാടകയിലെ കമ്പിളി താലൂക്കിലുള്ള ബല്ലാരിയിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    14 Jun 2021 5:57 PM IST

കടിച്ച മൂർഖന്റെ കഴുത്തിന് പിടിച്ച് യുവാവ് ആശുപത്രിയിൽ
X

തന്നെ കടിച്ച മൂർഖൻ പാമ്പിന്റെ കഴുത്തിന് പിടിച്ച് യവാവ് ആശുപത്രിയിൽ. കര്‍ണാടകയിലെ കമ്പിളി താലൂക്കിലുള്ള ബല്ലാരിയിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവം നടന്നത്. അപ്പരഹല്ല ഗ്രാമത്തിലെ കടപ്പ എന്നയാളാണ് സംഭവത്തിന് പിന്നിൽ.

ഇയാൾ മൂർഖനെയും കൊണ്ട് ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങൾ വൈറലായി. ഞായറാഴ്ച രാവിലെയാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെയാണ് കടപ്പയക്ക് മൂര്‍ഖന്റെ കടിയേൽക്കുന്നത്. കടിയേറ്റ ഉടൻ തന്നെ ഇദ്ദേഹത്തിന് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രഥമ ശുശ്രൂഷ നൽകി. പിന്നാലെയാണ് പാമ്പിനെ പിടികൂടി ആശുപത്രിയിലേക്കുള്ള കടപ്പയുടെ വരവ്.

ഒരു സുഹൃത്തന്റെ ബൈക്കിന് പിന്നിലിരുന്നാണ് കടപ്പ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയ കടപ്പയെ ഐ.സി.യുവിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

TAGS :

Next Story