ജാമ്യത്തിലിറങ്ങിയ ആള്‍ക്ക് ജയിലിലേക്ക് മടങ്ങണം; പ്രധാനമന്ത്രിക്ക് വധഭീഷണി മുഴക്കി വീണ്ടും അറസ്റ്റില്‍
സല്‍മാന്‍ എന്ന യുവാവാണ് പ്രധാനമന്ത്രിക്ക് വധഭീഷണി മുഴക്കിയത്.

ജാമ്യത്തിലിങ്ങിയ യുവാവ് പ്രധാനമന്ത്രിക്ക് വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി. ഡല്‍ഹിയിലെ ഖജൂരി ഖാസിലാണ് സംഭവം. സല്‍മാന്‍ എന്ന യുവാവാണ് പ്രധാനമന്ത്രിക്ക് വധഭീഷണി മുഴക്കിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
കോള്‍ വന്നതിന് പിന്നാലെ ഐ.ടി സെല്ലിന്റെ സഹായത്തോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് ജയിലിലേക്ക് മടങ്ങിപ്പോവാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് ഇയാള്‍ പറഞ്ഞത്.
പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതിനാല്‍ പൊലീസിന് പുറമെ ഇന്റലിജന്‍സ് വൃത്തങ്ങളും ഇയാളെ ചോദ്യം ചെയ്യും.
Next Story
Adjust Story Font
16

