Quantcast

'ദുരിതങ്ങൾക്ക് കാരണം ദുരാത്മാവ് ബാധിച്ച പെൺകുഞ്ഞ്'; ആറു മാസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു

അധ്യാപനത്തിൽ ബിരുദമെടുത്ത 32 കാരിയായ അമ്മ ഭാരതിയാണ് കുഞ്ഞിനെ കൊന്നത്

MediaOne Logo

Web Desk

  • Updated:

    2021-04-16 15:09:48.0

Published:

16 April 2021 8:35 PM IST

ദുരിതങ്ങൾക്ക് കാരണം ദുരാത്മാവ് ബാധിച്ച പെൺകുഞ്ഞ്; ആറു മാസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു
X

തെലങ്കാനയിൽ 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത്​ കൊന്നു.ആറുമാസം പ്രായമായ പെൺകുട്ടിയാണ്​ അരുംകൊലക്ക്​ ഇരയായത്​. അന്ധവിശ്വാസമാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ടുകൾ. സൂര്യപേട്ട്​ ജില്ലയിലാണ് സംഭവം.

അധ്യാപനത്തിൽ ബിരുദമെടുത്ത 32 കാരിയായ അമ്മ ഭാരതിയാണ് കുഞ്ഞിനെ കൊന്നത്. ത​ന്‍റെ ദുരിതങ്ങളുടെയെല്ലാം കാരണം ദുരാത്മാവ് ബാധിച്ച പെൺകുഞ്ഞാണെന്ന വിശ്വസമാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ടുകൾ. പൊലീസിൽ ജോലിക്കായി തയ്യാറെടുക്കുകയായിരുന്നു ഭാരതി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഭാരതി മാനസിക പ്രയാസത്തിലായിരുന്നു. ദിവസങ്ങളോളം ഇവർ പൂജയും പ്രാർഥനയുമായി കഴിയുകയായിരുന്നു. പൂജക്കിടയിലാണ്​ കൊല നടന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

TAGS :

Next Story